p

തിരുവനന്തപുരം: യു.എ.ഇ കോൺസുലേ​റ്റ് വഴിയുള്ള സ്വർണക്കടത്തിൽ നടക്കാൻ പാടില്ലാത്ത പലതും നടന്നിട്ടുണ്ടെന്ന കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന്റെ ആരോപണത്തിന്റെ പശ്ചാത്തലത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ സബ്മിഷന് സ്പീക്കർ എം.ബി. രാജേഷ് അനുമതി നിഷേധിച്ചു.

കോൺസുലേറ്റും പ്രോട്ടോക്കോളും കേന്ദ്ര ലിസ്റ്റിലുള്ള വിഷയങ്ങളാണെന്നും, സംസ്ഥാന സർക്കാരിന്റെ പരിഗണനയിലുള്ളവയല്ലെന്നും ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്. ഇതേത്തുടർന്ന് സഭയിൽ ഭരണ, പ്രതിപക്ഷ അംഗങ്ങൾ എഴുന്നേറ്റു നിന്ന് ബഹളം വച്ചു. മറുപടി പറയാതെ സർക്കാർ ഒളിച്ചോടുകയാണെന്ന് ആരോപിച്ച പ്രതിപക്ഷം, സഭയിൽ നിന്ന് ഇറങ്ങിപ്പോയി.

ഇന്നലെ ആദ്യ സബ്മിഷനായി പരിഗണിക്കും മുൻപു തന്നെ മന്ത്രി പി.രാജീവ് ക്രമപ്രശ്നം ചൂണ്ടിക്കാട്ടി. വിദേശകാര്യ മന്ത്രാലയവുമായി ബന്ധമുള്ള പ്രോട്ടോക്കോൾ ലംഘനവും കോൺസുലേറ്റുമടങ്ങിയ നോട്ടീസ് അനുവദിച്ചാൽ ചട്ടവിരുദ്ധവും പിന്നീട് കീഴ്‌വഴക്കവുമായി മാറുമെന്ന് രാജീവ് ചൂണ്ടിക്കാട്ടി. കോൺസുലേറ്റ് പിരിച്ചുവിടണമെന്നല്ല താൻ ആവശ്യപ്പെടുന്നതെന്നും, സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടാൻ സർക്കാരിന് അധികാരമുള്ളതാണെന്നും വി.ഡി.സതീശൻ തിരിച്ചടിച്ചു. ഏതെങ്കിലും പദം ഉപയോഗിച്ചതിനാൽ നോട്ടീസിലുള്ളത് കേന്ദ്ര വിഷയമാവണമെന്നില്ലെന്ന് എൻ. ഷംസുദ്ദീൻ പറഞ്ഞു. സ്വർണക്കടത്ത് വിഷയം നേരത്തെ സഭ ചർച്ച ചെയ്തതിനാൽ അനുമതി നൽകരുതെന്ന് മാത്യു ടി. തോമസ് ആവശ്യപ്പെട്ടു.

കേന്ദ്ര വിഷയവും, സഭ നേരത്തേ സ്വർണക്കടത്ത് ചർച്ച ചെയ്തതും പരിഗണിച്ച് നോട്ടീസിന് അനുമതി നിഷേധിക്കുന്നതായി സ്പീക്കർ പറഞ്ഞു. ഇതോടെ സഭയിൽ ബഹളമായി. ഇഷ്ടമുള്ളത് പറഞ്ഞാൽ ഡെസ്കിലടിക്കുകയും ഇഷ്ടമില്ലാത്തത് പറഞ്ഞാൽ സർക്കാരിനെ സഹായിക്കുകയാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്യും. എല്ലാ സമയത്തും എല്ലാവർക്കും ഇഷ്ടപ്പെട്ട നിലപാട് എടുക്കാനാവില്ല. ഒരിക്കൽ അനുവദിച്ചാൽ അത് കീഴ്‌വഴക്കമാവും- സ്പീക്കർ വ്യക്തമാക്കി.

സ്പീക്കറുടെ റൂളിംഗിനെ ചോദ്യം ചെയ്യുന്നില്ലെന്നും സഭയിൽ നടന്നത് നാടകമാണെന്നും വി.ഡി. സതീശൻ പറഞ്ഞു. ആരാണ് സ്വർണം കൊണ്ടുവന്നതെന്നും, എവിടേക്കാണ് പോയതെന്നുമുള്ള ചോദ്യത്തിന് മറുപടി പറയാനുള്ള അവസരമാണ് മുഖ്യമന്ത്രിക്ക് കിട്ടിയത്. സ്വർണക്കടത്ത് വിഷയം ചർച്ച ചെയ്യാൻ സർക്കാർ ഭയപ്പെടുന്നുവെന്നും സതീശൻ പറഞ്ഞു. പിന്നാലെ പ്രതിപക്ഷം മുദ്രാവാക്യം വിളിച്ച് സഭയിൽ നിന്നിറങ്ങിപ്പോയി.

സി.ബി.ഐ വന്നാൽ എല്ലാ

ചോദ്യങ്ങൾക്കും ഉത്തരം

സ്വർണം ആരാണ് കൊണ്ടുവന്നതെന്നും കൊടുത്തയച്ചതെന്നുമുള്ള ചോദ്യങ്ങൾക്ക്

മറുപടിയുണ്ടോയെന്നാണ് മുഖ്യമന്ത്രി സഭയിൽ ചോദിച്ചതെന്നും, ഈ ചോദ്യങ്ങൾക്ക് കൂടിയുള്ള ഉത്തരം സി.ബി.ഐ അന്വേഷണത്തിലൂടെ ലഭിക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പിന്നീട് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഔദ്യോഗിക ആവശ്യത്തിനല്ലാതെ കോൺസുൽ ജനറൽ എന്തിനാണ് മുഖ്യമന്ത്രിയെ കണ്ടത്? ആറന്മുള കണ്ണാടി ഡിപ്ലോമാ​റ്റിക് ചാനലിലൂടെ അയച്ചത് എന്തിനാണ്? മടിയിൽ കനമില്ലെന്ന് വഴിയിൽ ബോർഡ് എഴുതി വയ്ക്കാതെ മടിയിൽ കനമില്ലെന്ന് തെളിയിക്കണം-സതീശൻ ആവശ്യപ്പെട്ടു.

സ്വ​ർ​ണ​ക്ക​ട​ത്ത് ​നോ​ട്ടീ​സ് ​സ​ഭ​യി​ൽ,
ഗാ​ല​റി​യി​ൽ​ ​എം.​ശി​വ​ശ​ങ്കർ

തി​രു​വ​ന​ന്ത​പു​രം​:​ ​ന​യ​ത​ന്ത്ര​ ​ബാ​ഗേ​ജി​ലൂ​ടെ​യു​ള്ള​ ​സ്വ​ർ​ണ​ക്ക​ട​ത്തി​ൽ​ ​സി.​ബി.​ഐ​ ​അ​ന്വേ​ഷ​ണം​ ​ആ​വ​ശ്യ​പ്പെ​ട്ട് ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​ ​സ​തീ​ശ​ന്റെ​ ​സ​ബ്മി​ഷ​ൻ​ ​നി​യ​മ​സ​ഭ​ ​പ​രി​ഗ​ണി​ക്കു​മ്പോ​ൾ​ ​ശൂ​ന്യ​വേ​ള​യു​ടെ​ ​തു​ട​ക്കം​ ​മു​ത​ൽ​ ​കാ​യി​ക​ ​വ​കു​പ്പ് ​പ്രി​ൻ​സി​പ്പ​ൽ​ ​സെ​ക്ര​ട്ട​റി​യെ​ന്ന​ ​നി​ല​യി​ൽ​ ​ഗാ​ല​റി​യി​ലെ​ ​ര​ണ്ടാം​ ​നി​ര​യി​ൽ​ ​സ്വ​ർ​ണ​ക്ക​ട​ത്തു​ ​കേ​സ് ​പ്ര​തി​ ​എം.​ ​ശി​വ​ശ​ങ്ക​റു​മു​ണ്ടാ​യി​രു​ന്നു.​ ​സ​ബ്മി​ഷ​ൻ​ ​അ​വ​ത​രി​പ്പി​ക്കാ​ൻ​ ​അ​നു​മ​തി​ ​ന​ൽ​കു​ന്ന​തി​നെ​ച്ചൊ​ല്ലി​ ​അം​ഗ​ങ്ങ​ൾ​ ​ക്ര​മ​പ്ര​ശ്ന​മു​ന്ന​യി​ച്ച​പ്പോ​ഴും​ ​ഇ​തേ​ത്തു​ട​ർ​ന്ന് ​ഭ​ര​ണ,​ ​പ്ര​തി​പ​ക്ഷ​ ​അം​ഗ​ങ്ങ​ൾ​ ​എ​ഴു​ന്നേ​റ്റു​ ​നി​ന്ന് ​ബ​ഹ​ള​മു​ണ്ടാ​ക്കി​യ​പ്പോ​ഴും​ ​ഇ​തൊ​ന്നും​ ​ത​ന്നെ​ ​ബാ​ധി​ക്കു​ന്ന​ത​ല്ലെ​ന്ന​ ​മ​ട്ടി​ൽ​ ​ശി​വ​ശ​ങ്ക​ർ​ ​കൈ​യും​ ​കെ​ട്ടി​ ​നി​സം​ഗ​നാ​യി​ ​ഇ​രു​ന്നു.​ ​സ​തീ​ശ​ന്റെ​ ​സ​ബ്മി​ഷ​ന് ​സ്പീ​ക്ക​ർ​ ​അ​നു​മ​തി​ ​നി​ഷേ​ധി​ച്ച​തി​നു​ ​പി​ന്നാ​ലെ​ ​ശി​വ​ശ​ങ്ക​ർ​ ​ഗാ​ല​റി​ ​വി​ട്ടു​പോ​കാ​ൻ​ ​എ​ഴു​ന്നേ​റ്റെ​ങ്കി​ലും​ ​വീ​ണ്ടും​ ​സീ​റ്റി​ൽ​ ​വ​ന്നി​രു​ന്നു.​ ​മൂ​ന്നു​ ​സ​ബ്മി​ഷ​നു​ക​ൾ​ ​കൂ​ടി​ ​സ​ഭ​ ​പ​രി​ഗ​ണി​ച്ച​തി​നു​ ​പി​ന്നാ​ലെ​യാ​ണ് ​ശി​വ​ശ​ങ്ക​ർ​ ​ഗാ​ല​റി​ ​വി​ട്ടി​റ​ങ്ങി​യ​ത്.

രാ​ജീ​വ് ​-​ ​സ​തീ​ശ​ൻ​ ​വാ​ക്പോ​ര്
സ​ഭ​യി​ലും​ ​പു​റ​ത്തും

തി​രു​വ​ന​ന്ത​പു​രം​:​ ​സ്വ​ർ​ണ​ക്ക​ട​ത്ത് ​ആ​രോ​പ​ണ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​നി​യ​മ​സ​ഭ​യി​ലും​ ​സ​ഭ​യ്ക്ക് ​പു​റ​ത്തും​ ​മ​ന്ത്റി​ ​പി.​ ​രാ​ജീ​വും​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​ ​സ​തീ​ശ​നും​ ​ഏ​റ്റു​മു​ട്ടി.​ ​സി.​ബി.​ഐ​ ​അ​ന്വേ​ഷ​ണം​ ​ആ​വ​ശ്യ​പ്പെ​ട്ട​ ​സ​തീ​ശ​ന്റെ​ ​സ​ബ്മി​ഷ​നി​ൽ​ ​ക്ര​മ​പ്ര​ശ്നം​ ​ഉ​ന്ന​യി​ച്ച​ത് ​രാ​ജീ​വാ​യി​രു​ന്നു.​ ​മ​ന്ത്റി​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ ​ക്ര​മ​പ്ര​ശ്നം​ ​ഉ​ന്ന​യി​ച്ച​പ്പോ​ൾ​ ​അ​വ​രെ​ ​സ​ഹാ​യി​ക്കു​ന്ന​ ​നി​ല​പാ​ടാ​ണ് ​സ്പീ​ക്ക​ർ​ ​സ്വീ​ക​രി​ച്ച​തെ​ന്ന് ​സ​തീ​ശ​ൻ​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​കു​റ്റ​പ്പെ​ടു​ത്തി.​ ​ഗൗ​ര​വു​മ​ള്ള​ ​വി​ഷ​യം​ ​അ​വ​ത​രി​പ്പി​ക്കാ​നു​ള്ള​ ​അ​നു​മ​തി​ ​നി​ഷേ​ധി​ച്ചു.​ ​കേ​ന്ദ്ര​ ​മ​ന്ത്റി​യു​ടെ​ ​പ്ര​സ്താ​വ​ന​യു​ടെ​ ​കൂ​ടി​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​സി.​ബി.​ഐ​ ​അ​ന്വേ​ഷ​ണ​ത്തി​ന് ​സ​ർ​ക്കാ​ർ​ ​ശു​പാ​ർ​ശ​ ​ചെ​യ്യ​ണ​മെ​ന്നാ​ണ് ​ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്നും​ ​സ​തീ​ശ​ൻ​ ​പ​റ​ഞ്ഞു.
സ്പീ​ക്ക​ർ​ ​സ​ഭ​യി​ൽ​ ​ന​ൽ​കി​യ​ ​റൂ​ളിം​ഗി​നെ​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​പു​റ​ത്തു​ ​ചോ​ദ്യം​ ​ചെ​യ്യു​ന്ന​ത് ​അ​നു​ചി​ത​മാ​ണെ​ന്നും​ ​സ​ഭാ​ ​നാ​ഥ​നോ​ടു​ള്ള​ ​അ​നാ​ദ​ര​വാ​ണെ​ന്നും​ ​മ​ന്ത്റി​ ​പി.​രാ​ജീ​വ് ​നി​യ​മ​സ​ഭാ​ ​മീ​ഡി​യാ​ ​റൂ​മി​ൽ​ ​ന​ട​ത്തി​യ​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​കു​റ്റ​പ്പെ​ടു​ത്തി.