naipunyam

ചിറയിൻകീഴ്: പണ്ടകശാല, ശാർക്കര, പുതുക്കരി കോൺഗ്രസ് വാർഡ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ നടത്തുന്ന കുടുംബസംഗമത്തോടനുബന്ധിച്ച് ശാർക്കര നോബിൾ ഗ്രൂപ്പ് ഓഫ് സ്കൂളിൽ കെ.പി.സി.സി വിചാർവിഭാഗ് സംഘടിപ്പിച്ച നൈപുണ്യം 2022 കലാ-സാംസ്കാരിക പരിപാടി ഡി.സി.സി ജനറൽ സെക്രട്ടറി എം.ജെ.ആനന്ദ് ഉദ്ഘാടനം ചെയ്തു. ഭാഗി അശോകന്റെ അദ്ധ്യക്ഷതയിൽ മണ്ഡലം പ്രസിഡന്റ് രാജേഷ്.ബി.നായർ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ബി.എസ്.അനൂപ്, മഹിളാകോൺഗ്രസ് ജില്ലാ സെക്രട്ടറി ആർ.കെ.രാധാമണി, വാർഡ് മെമ്പർമാരായ മോനി ശാർക്കര, മനുമോൻ, വി.ബേബി എന്നിവർ സംസാരിച്ചു. ഉപന്യാസം, ക്വിസ്, ചിത്രരചനാ മത്സരങ്ങളിൽ നൂറിലധികം മത്സാരാർത്ഥികൾ പങ്കെടുത്തു. വിജയികൾക്കുള്ള സമ്മാനങ്ങൾ മഹാകുടുംബസംഗമത്തിൽ വച്ച് വിതരണം ചെയ്യുമെന്ന് സംഘാടക സമിതി അറിയിച്ചു.