dhar

നെയ്യാറ്റിൻകര: എൽ.ഡി.എഫിന് കിട്ടിയ തുടർഭരണം ജനങ്ങൾക്ക് പറ്റിയ തെറ്റാണെന്ന് മുൻ മന്ത്രി വി.എസ്. ശിവകുമാർ അഭിപ്രായപ്പെട്ടു. നെയ്യാറ്റിൻകര കോൺഗ്രസ്‌ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക്‌ കോൺഗ്രസ് പ്രസിഡന്റ്‌ വി.കെ. അവനീന്ദ്രകുമാർ അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ ആർ. സെൽവരാജ് മുഖ്യപ്രഭാഷണം നടത്തി. കെ.പി.സി.സി സെക്രട്ടറി എസ്.കെ. അശോക് കുമാർ, നഗരസഭ പ്രതിപക്ഷ നേതാവ് ജോസ് ഫ്രാങ്ക്ളിൻ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ.എം. മുഹിനുദീൻ, ആർ.ഒ അരുൺ, കക്കാട് രാമചന്ദ്രൻ, ഡി.സി.സി മെമ്പർമാരായ അഡ്വ. ആർ. അജയകുമാർ, ചമ്പയിൽ ശശി, ടി. സുകുമാരൻ,അഹമ്മദ് ഖാൻ, അതിയന്നൂർ പഞ്ചായത്ത്‌ പ്രസിഡന്റ് വി.പി.സുനിൽ, മണ്ഡലം പ്രസിഡന്റുമാരായ എം.സി. സെൽവരാജ്, പി.സി. പ്രതാപൻ, മാമ്പഴക്കര രാജശേഖരൻ നായർ, തിരുപുറം രവി തുടങ്ങിയവർ പങ്കെടുത്തു.