കള്ളിക്കാട്:അകാലത്തിൽ നിര്യാതനായ കള്ളിക്കാട് സ്വദേശി ജിനുവിന്റെ സ്മരണാർത്ഥം സുഹൃത്തുക്കൾ ചേർന്ന് നെയ്യാർഡാമിൽ ആരംഭിക്കുന്ന ഗ്രന്ഥശാലയുടെ ഉദ്ഘാടനം 14ന് വൈകിട്ട് 4ന് സാഹിത്യകാരൻ ഡോ.ജോർജ് ഓണക്കൂർ നിർവഹിക്കും.ഗ്രന്ഥശാല രക്ഷാധികാരി വിജയചന്ദ്രൻ യോഗത്തിൽ അദ്ധ്യക്ഷത വഹിക്കും.കള്ളിക്കാട് പഞ്ചായത്ത് പ്രസിഡന്റ് ലോഗോ പ്രകാശനവും ഫാ.എ.എസ്.പോൾ പുസ്തക ശേഖരണ ഉദ്ഘാടനവും നിർവഹിക്കും.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു രാജേഷ്,താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി രാജഗോപാൽ,ഗ്രാമ പഞ്ചായത്തംഗങ്ങളായ യു.വിനിത,പ്രതീഷ് മുരളി,കള്ളിക്കാട് സുനിൽ,എം.എം.മാത്യുക്കുട്ടി,ദിലീപ് കുമാർ,കൃഷ്ണ പ്രശാന്ത്,കള്ളിക്കാട് സുരേന്ദ്രൻ,ബിജോയ് മൈലക്കര,സെക്രട്ടറി സി.ബി.എസ്.ബി.സാം എന്നിവർ സംസാരിക്കും.