പാലോട്: എസ്.എൻ.ഡി.പി യോഗം പാലുവള്ളി ശാഖ ഗുരുദേവക്ഷേത്രത്തിലെ ആറാമത് പുനഃപ്രതിഷ്ഠാ വാർഷികം വ്യാഴാഴ്ച ക്ഷേത്രതന്ത്രി അട്ടോളി മഠം ശങ്കരൻ നമ്പൂതിരിയുടെയും ശാന്തി അരുൺ പ്രസാദിന്റെയും കാർമ്മികത്വത്തിൽ നടക്കുമെന്ന് ശാഖാ പ്രസിഡന്റ് സുരേന്ദ്രൻ, സെക്രട്ടറി അജയകുമാർ, ഉത്സവ കമ്മിറ്റി കൺവീനർ അരുൺ എന്നിവർ അറിയിച്ചു. രാവിലെ 6ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 9ന് കലശപൂജ, 10ന് കലശാഭിഷേകം, തുടർന്ന് മഹാ ദീപാരാധന, 12ന് അന്നദാനം, 6.30ന് സന്ധ്യാ ദീപാരാധന, 7 ന് മഹാ നിവേദ്യം, അത്താഴപൂജ.