july12c

ആറ്റിങ്ങൽ: പാറക്വാറി ലൈസൻസ് തരപ്പെടുത്തിക്കൊടുക്കാമെന്നു പറഞ്ഞ് ആറ്റിങ്ങൽ സ്വദേശി ബഷീറിൽ നിന്നു 25 ലക്ഷം രൂപ തട്ടിയെടുത്ത കുളത്തൂപ്പുഴ റോക്ക് വുഡ് ജംഗ്ഷന് സമീപം മൂലയിൽ ഹൗസിൽ സജിൻ ഷറഫുദ്ദീനെ (42) ആറ്റിങ്ങൽ പൊലീസ് അറസ്റ്രു ചെയ്തു. ഇയാൾക്കെതിരെ കുളത്തൂപ്പുഴ,​ അഞ്ചൽ,​ തിരുവനന്തപുരം മ്യൂസിയം,​ നെടുമങ്ങാട് പൊലീസ് സ്റ്റേഷനുകളിൽ സമാനമായ രീതിയിൽ നിരവധി കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.ആറ്റിങ്ങൽ സി.ഐ പ്രതാപ ചന്ദ്രൻ,​ എസ്.ഐ സെന്തിൽകുമാർ,​ എ എസ്.ഐ ഉദയകുമാർ,​ താജുദ്ദീൻ എന്നിവരാണ് പ്രതിയെ അറസ്റ്റുചെയ്തത്. കോടതി ഇയാളെ റിമാൻഡുചെയ്തു.​