
തിരുവനന്തപുരം: സർക്കാർ ഹൈസ്കൂളുകളിലെ വിദ്യാർത്ഥികളിൽ ശാസ്ത്ര ഗവേഷണ അഭിരുചി പ്രോത്സാഹിപ്പിക്കുന്നതിനായുള്ള സംസ്ഥാന ശാസ്ത്ര സാങ്കേതിക കൗൺസിലിന്റെ ശാസ്ത്രപോഷിണി പദ്ധതിയിലേക്ക് അപേക്ഷിക്കാം. പദ്ധതി പ്രകാരം തിരഞ്ഞെടുക്കപ്പെടുന്ന ഗവൺമെന്റ് ഹൈസ്കൂളുകൾക്ക് ഭൗതിക ശാസ്ത്രം,രസതന്ത്രം, ജീവശാസ്ത്രം എന്നീ വിഭാഗങ്ങളിൽ ലാബുകൾ സ്ഥാപിക്കുന്നതിലേക്കായി 8 ലക്ഷം രൂപ വരെ സാമ്പത്തിക സഹായം നൽകും. അപേക്ഷകൾ ഡയറക്ടർ, കെ.എസ്.സി.എസ്.ടി.ഇ, ശാസ്ത്രഭവൻ, പട്ടം, തിരുവനന്തപുരം -695 004 എന്ന വിലാസത്തിൽ 5 ഓഗസ്റ്റ് വൈകീട്ട് 5ന് മുമ്പായി ലഭിക്കണം. ഫോൺ: 0471-2548250, ഇ-മെയിൽ: esanil.kscste@kerala.gov.in.
സ്റ്റാർട്ടപ്പ് മിഷൻ ശില്പപശാല
തിരുവനന്തപുരം : സ്റ്റാർട്ടപ്പുകൾക്കും പൊതുജനങ്ങൾക്കും സാങ്കേതിക സഹായം ലഭ്യമാക്കാൻ കേരള സ്റ്റാർട്ടപ്പ് മിഷന്റെ (കെ.എസ്.യു.എം) കീഴിൽ പ്രവർത്തിക്കുന്ന ഫാബ് ലാബ് കേരള ഡിജിറ്റൽ ഫാബ്രിക്കേഷൻ മെഷീൻസിന്റെ ശില്പപശാല 18ന് ആരംഭിക്കും . ടെക്നോപാർക്കിലെ ഫാബ് ലാബിൽ നടക്കുന്ന അഞ്ചുദിവസത്തെ ശില്പശാലയിൽ കമ്പ്യൂട്ടർ ന്യൂമെറിക്കൽ കൺട്രോൾ,ലേസർ,3ഡി പ്രിന്റിംഗ്, പ്രിന്റഡ് സർക്യൂട്ട് ബോർഡ് മില്ലിംഗ്,സ്ക്രീൻ പ്രിന്റിംഗ് എന്നിവയിൽ പരിശീലനം നൽകും.വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കുമുൾപ്പെടെ 15പേർക്ക് പങ്കെടുക്കാം. വിദ്യാർത്ഥികൾക്ക് 2000രൂപയും പൊതുജനങ്ങൾക്ക് 3000 രൂപയുമാണ് ഫീസ്. പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റുകൾ ലഭിക്കും. https://bit.ly/3yxHG7N ൽ രജിസ്റ്റർ ചെയ്യണം. ഫോൺ: 9809494669