
വിഴിഞ്ഞം: നാട്ടുകാരുടെ ക്ഷേമം അറിയുന്നതിനാണ് തന്റെ സന്ദർശനമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ പറഞ്ഞു. വെങ്ങാനൂരിലെ അയ്യങ്കാളി സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാനായ അയ്യങ്കാളി പങ്കുവച്ച സ്വപ്നങ്ങളും പകർന്നു നൽകിയ സന്ദേശങ്ങളും പൂർണമായും ഉൾക്കൊണ്ട് നടപ്പാക്കുന്നത് മോദി സർക്കാർ ആണെന്നു മന്ത്രി പറഞ്ഞു. സാധുജന പരിപാലന സംഘത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ സംഘം സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് ജഗതി അദ്ധ്യക്ഷനായി. സംഘം രക്ഷാധികാരി കെ.കെ.രാജൻ, സംസ്ഥാന ട്രഷറർ വി.ടി.റിബുലാൽ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ്, സംസ്ഥാന സെക്രട്ടറിമാരായ ജെ.ആർ.പത്മകുമാർ, എസ്.സുരേഷ്, ജില്ലാ ജനറൽ സെക്രട്ടറിമാരായ വെങ്ങാനൂർ സതീഷ്, വി.ജി.ഗിരികുമാർ, മീഡിയ സെൽ ജില്ലാ കൺവീനർ ആർ.എസ്. സമ്പത്ത്, കോവളം മണ്ഡലം പ്രസിഡന്റ് രാജമോഹൻ, ഒ.ബി.സി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി പൂങ്കുളം സതീഷ് എന്നിവർ സംസാരിച്ചു.