തിരുവനന്തപുരം:ഡെമോഗ്രാഫി ആൻഡ് ഹെൽത്ത് റിസർച്ച് സെന്റർ (ഡി.എച്ച്.ആർ.സി) ട്രസ്റ്റിന്റെ പേരിലുളള ജനസംഖ്യ-ആരോഗ്യ ഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനം തിരുവനന്തപുരം പ്രസ്‌ക്ലബിൽ നടന്ന ചടങ്ങിൽ കടകംപളളി സുരേന്ദ്രൻ എം.എൽ.എ നിർവഹിച്ചു.ശിശുരോഗ വിദഗ്ദ്ധനും ആരോഗ്യ സർവകലാശാല മുൻ വൈസ്ചാൻസലറുമായ ഡോ.എം.കെ.സി നായർ കുടുംബാരോഗ്യ വിദ്യാഭ്യാസത്തെക്കുറിച്ച് ക്ലാസെടുത്തു. ഗവേഷണ കേന്ദ്രത്തിന്റെ വൈസ് പ്രസിഡന്റ് ഡോ.പി.ഹരികുമാർ അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി ഡോ.പി. മോഹനചന്ദ്രൻ നായർ,ജോയിന്റ് സെക്രട്ടറി ഡോ.ദിനേശ് റോയി തുടങ്ങിയവർ പങ്കെടുത്തു.