
ഉദിയൻകുളങ്ങര: കേരള എൻ.ജി.ഒ യൂണിയൻ പാറശാല ഏരിയായുടെ ആഭിമുഖ്യത്തിൽ ധനുവച്ചപുരം ഐ.ടി.ഐയിൽ നടന്ന ഹരിത ഗാഥയുടെ ഉദ്ഘാടനം തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ - ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.ആർ.സലൂജ നിർവഹിച്ചു. ഞങ്ങളും കൃഷിയിലേക്ക് എന്ന ആശയം ഉയർത്തി 5 സെന്റ് സ്ഥലത്ത് ഓണത്തിന് വിളവെടുക്കാൻ പാകത്തിലാണ് കൃഷി നടത്തുന്നത്. യോഗത്തിൽ ഏരിയാ സെക്രട്ടറി വി.കെ.ജയകുമാർ,ഏരിയാ പ്രസിഡന്റ് ബി.ആർ. സജീഷ് ബാബു, സംസ്ഥാന കമ്മിറ്റി അംഗം പി.ആർ. ആശാലത, ജില്ലാ സെക്രട്ടേറിയറ്റംഗം ശ്രീമോൻ, ഐ.ടി.ഐ വൈസ് പ്രിൻസിപ്പൽ എസ്.വി. അനിൽകുമാർ,ഏരിയാ ട്രഷറർ എസ്. വിനോദ് കുമാർ എന്നിവർ സംസാരിച്ചു.