
ഉദിയൻകുളങ്ങര: വ്യാപാരി വ്യവസായി വെൽഫയർ സഹകരണ സംഘം വാർഷിക പൊതുയോഗം ചെങ്കൽ പഞ്ചായത്ത് ഒാഡിറ്റോറിയത്തിൽ നടന്നു. കെ.ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.സംഘം പ്രസിഡന്റ് എസ്. ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എം.സജീവ് കുമാർ സ്വാഗതം പറഞ്ഞു. മെഡിക്കൽ ബിരുദം നേടിയ സഹകാരികളുടെ മക്കളെയും എസ്.എസ്.എൽ.സി,പ്ളസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെയും പാറശാല സി.എെ ഹേമന്ത്കുമാർ.കെ അനുമോദിച്ചു.സംഘം സെക്രട്ടറി സൗമ്യ.വി.എസ് റിപ്പോർട്ട് അവതരിപ്പിച്ചു.ബി.ബാഹുലേയൻ നായർ,കെ.സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.കെ.എസ്.വിനോദ് കുമാർ നന്ദി പറഞ്ഞു.