തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും മികച്ച ഐ.എ.എസ് കോച്ചിംഗ് ശൃംഖലയായ എ.എൽ.എസ്.ഐ.എ.എസിൽ ഡിഗ്രി പൂർത്തിയാക്കിയവർക്ക് മെയിൻ കം പ്രിലിമിനറി കോഴ്സിന്റെ അടുത്ത ബാച്ച് 18ന് രാവിലെ 7.30ന് ആരംഭിക്കുന്നു. പ്രിലിമിനറി, മെയിൻ, ഇന്റർവ്യൂ എന്നീ മൂന്ന് തലങ്ങളിലുള്ള ക്ളാസുകളാണ് നടത്തുക.
ജ്യോഗ്രഫി, ഹിസ്റ്ററി, സോഷ്യോളജി, ആന്ത്രോപ്പോളജി, പബ്ളിക് അഡ്മിനിസ്ട്രേഷൻ, പൊളിറ്റിക്കൽ സയൻസ്, മലയാളം എന്നീ ഓപ്ഷണൽ വിഷയങ്ങൾക്കുള്ള ക്ളാസുകൾ പ്രത്യേകം ലഭ്യമാണ്. ആഴ്ചയിൽ ആറുദിവസവും ക്ളാസുള്ളതിൽ എല്ലാ ശനിയാഴ്ചയും കറന്റ് അഫയേഴ്സ് ക്ളാസും മറ്റ് ദിവസങ്ങളിൽ സിലബസനുസരിച്ച് പഠിക്കാനുള്ള വിവിധ സബ്‌ജക്ടുകളെ അടിസ്ഥാനമാക്കിയുള്ള ക്ളാസുകളുമായിരിക്കും. ഡൽഹിയിൽ നിന്നുള്ള അദ്ധ്യാപകരാണ് എല്ലാ വിഷയങ്ങളും കൈകാര്യം ചെയ്യുന്നത്.
നാളെ മുതൽ 17ന് രാവിലെ വരെ എല്ലാ ദിവസവും 10ന് ' ഐ.എ.എസ് പരീക്ഷ എങ്ങനെ ആദ്യത്തെ ഉദ്യമത്തിൽ പാസാകാം ' എന്ന വിഷയത്തെ അധികരിച്ച് സൗജന്യ ഓറിയന്റേഷൻ ക്ളാസ് സംഘടിപ്പിച്ചിട്ടുണ്ട്. താത്പര്യമുള്ള വിദ്യാർത്ഥികൾക്ക് അവരുടെ രക്ഷിതാക്കളോടൊപ്പം പങ്കെടുക്കാം. കോളേജിൽ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർത്ഥികൾക്ക് ഐ.എ.എസ് ഫൗണ്ടേഷൻ ക്ളാസുകൾ ലഭ്യമാണ്. ഇന്ത്യയിലെ പ്രഗത്ഭരായ ഐ.എ.എസ് ഫാക്കൽറ്റികളായ ജോജോ മാത്യു, മനീഷ് ഗൗതം എന്നിവരുടെ നേതൃത്വത്തിലാണ് ക്ളാസുകൾ നടക്കുന്നത്.
യു.ജി.സി നെറ്റ് (ഇക്കണോമിക്‌സ്), കമ്മ്യൂണിക്കേറ്റീവ് ഇംഗ്ളീഷ്, കേംബ്രിഡ്‌ജ് സർവകലാശാലയുടെ ബിസിനസ് ഇംഗ്ളീഷ് സർട്ടിഫിക്കറ്റ് (ബി.ഇ.സി) എന്നീ ക്ളാസുകളും ലഭ്യമാണ്. പേര് രജിസ്റ്റർ ചെയ്യുന്നതിനും മറ്റ് വിശദവിവരങ്ങൾക്കുമായി കിഴക്കേകോട്ട ആറ്റുകാൽ ഷോപ്പിംഗ് കോംപ്ളക്സിന്റെ മൂന്നാംനിലയിലുള്ള കോച്ചിംഗ് സ്ഥാപനത്തിൽ നേരിട്ടെത്തുക. ഫോൺ: 9895074949.