man

ഉദിയൻകുളങ്ങര: പാറശാല മണ്ഡലത്തിലെ കൊല്ലയിൽ മലയിൽകട 94ാം ബൂത്തിലെ വീടുകളിൽ കേന്ദ്രവിദേശകാര്യ മന്ത്രി ഡോ.എസ്.ജയശങ്കർ സന്ദർശനം നടത്തി. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.ജെ.ആർ.പദ്മകുമാർ, ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ് എന്നിവർ കേന്ദ്രമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

രാവിലെ 10ഓടെ കൊല്ലയിൽ പാങ്കോട്ടുകോണത്തെത്തിയ മന്ത്രിയെ പാറശാല മണ്ഡലം പ്രസിഡന്റ് അഡ്വ. മഞ്ചവിളാകം പ്രദീപ്, കൊല്ലയിൽ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജി.എസ്.ബിനു, സംസ്ഥാന സമിതി അംഗങ്ങളായ മഞ്ചവിളാകം കാർത്തികേയൻ, കൊല്ലയിൽ അജിത്ത്, യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ബി.എൽ.അജേഷ്, ഒ.ബി.സി മോർച്ച ജില്ലാ പ്രസിഡന്റ് തൃപ്പലവൂർ വിപിൻ, മണ്ഡലം ജനറൽ സെക്രട്ടറി ശിവകല, വൈസ് പ്രസിഡന്റ് മണവാരി രതീഷ്, സെക്രട്ടറിമാരായ ഓംകാർ ബിജു, അരുവിയോട് സജ, തൂയൂർ സുകുമാരൻ നായർ, മഹിളാമോർച്ച മണ്ഡലം പ്രസിഡന്റ് മഞ്ചുഅനി, യുവമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി സുധീഷ് എന്നിവർ സ്വീകരിച്ചു.