കൊച്ചി: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ വനിതാ ഡോക്ടർ വിഭാഗം ദക്ഷിണ മേഖലാ ദ്വിദിന സമ്മേളനം 16ന് ആലുവ ഐ.എം.എ പെരിയാർ ഹൗസിൽ ആരംഭിക്കും. വിവിധ വൈദ്യശാസ്ത്ര, പൊതുജനാരോഗ്യ വിഷയങ്ങളിൽ വിദഗ്ദ്ധർ പ്രബന്ധങ്ങൾ അവതരിപ്പിക്കും.
സമ്മേളനത്തിന്റെ ഉദ്ഘാടനം കൊച്ചി ഐ.എം.എ ഹാളിൽ 16ന് വൈകിട്ട് 6.30ന് പി. രാജീവ് നിർവഹിക്കും. ഹൈബി ഈഡൻ എം.പി,
ദേശീയ അദ്ധ്യക്ഷൻ ഡോ. സഹജാനന്ദ പ്രസാദ് സിംഗ്, ദേശീയ സെക്രട്ടറി ഡോ. ജയേഷ് ലെലെ, ഐ.എം.എ. സംസ്ഥാന പ്രസിഡന്റ് ഡോ. സാമുവൽ കോശി, സംസ്ഥാന സെക്രട്ടറി ഡോ. ജോസഫ് ബെനവൻ തുടങ്ങിയവർ പങ്കെടുക്കും.
ഉച്ചയ്ക്ക് 2ന് നടക്കുന്ന വനിതാ നേതാക്കളുടെ സമ്മേളനത്തിൽ ജെബി മേത്തർ എം.പി, ഭാഭാ അറ്റോമിക് റിസർച്ച് സെന്റർ മുൻ ശാസ്ത്രജ്ഞ ഡോ. സൂസൻ ഈപ്പൻ തുടങ്ങിയവർ പങ്കെടുക്കും. വനിതാ ഡോക്ടർ വിഭാഗം ദേശീയ അദ്ധ്യക്ഷ ഡോ. മീന വങ്കഡെക്കർ, ഡോ. മോന ദേശായി എന്നിവർ ചർച്ച നയിക്കും.
ലിംഗനീതിയും സുസ്ഥിരമുന്നേറ്റവും എന്ന വിഷയത്തിൽ 17ന് രാവിലെ 9.30ന് ആലുവ ഐ.എം.എ. ഹാളിൽ നടക്കുന്ന സെമിനാർ ഐ.എം.എ ദേശീയ പ്രസിഡന്റ് ഡോ. സഹജാനന്ദ പ്രസാദ് സിംഗ്, വനിതാവിഭാഗം മുൻ ദേശീയ അദ്ധ്യക്ഷ ഡോ. എൽ. യശോദ എന്നിവർ നയിക്കും.
ഡോക്ടർമാർക്കും ആശുപത്രികൾക്കും നേരെയുള്ള അതിക്രമങ്ങളും കൈയേറ്റങ്ങളും എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ 17ന് ഉച്ചയ്ക്ക് ഒന്നിന് ഡോ. മാർത്താണ്ഡ പിള്ള നയിക്കും. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, കോട്ടയം എസ്.പി കെ. കാർത്തിക്, ഡോ. ജെ.എ. ജയലാൽ, ഡോ. സഹജാനന്ദ പ്രസാദ് സിംഗ്, ഡോ. സാമുവൽ കോശി എന്നിവർ പങ്കെടുക്കും