kumar

തിരുവനന്തപുരം : യു.എസിൽ നടന്ന 1996 ലെ ലോക സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ ആദ്യമായി ഇന്ത്യയെ ജേതാക്കളാക്കിയ ക്യാപ്റ്റൻ ചാല കിള്ളിപ്പാലം ടി.സി .39 / 990 മയൂര ഹൗസിൽ ടി.കുമാർ (54) നിര്യാതനായി. യു. എസിനെ തോല്പിച്ചാണ് ഇന്ത്യ കിരീടം നേടിയത്. പ്രമേഹ രോഗത്തെ തുടർന്ന് 20 വർഷമായി നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കിള്ളിപ്പാലം അപ്സര ക്ലബ്ബ് സ്ഥാപകരിൽ ഒരാളാണ്. മൃതദേഹം പൊതു ദർശനത്തിനുവച്ച ശേഷം ഇന്നലെ വൈകിട്ട് തൈക്കാട് ശാന്തികവാടത്തിൽ സംസ്കരിച്ചു. ഭാര്യ: ലത. മക്കൾ : അരുൺ കെ. എൽ, അനിഷ്മ കെ.എൽ . മരുമക്കൾ : ആകർഷ്, ലക്ഷ്മി .സഞ്ചയനം : തിങ്കളാഴ്ച രാവിലെ 9 ന് .