നെടുമങ്ങാട്:കർക്കടക വാവുബലിക്ക് കല്ലമ്പാറയിൽ ഒരുക്കേണ്ട സൗകര്യങ്ങളെക്കുറിച്ച് വിലയിരുത്തുന്നതിനായി നഗരസഭാദ്ധ്യക്ഷയുടെ നേതൃത്വത്തിൽ വിപുലമായ യോഗം ചേർന്നു. ബലിതർപ്പണത്തോടനുബന്ധിച്ച് കാർഷിക വിപണന സ്റ്റാളുകൾ ഉണ്ടാകും.വാട്ടർ അതോട്ടിറിയുടെ സഹകരണത്തോടെ ശുദ്ധജല ലഭ്യത ഉറപ്പാക്കും. ആംബുലൻസ് സൗകര്യവും പ്രാഥമിക ചികിത്സാ ക്രമീകരണങ്ങളും ഉറപ്പുവരുത്തും.പ്ലാസ്റ്റിക്കും പ്ലാസ്റ്റിക് ഉത്പന്നങ്ങളും പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്. പൊലീസിന്റെ സേവനം ഉണ്ടാകും.നഗരസഭാ ചെയർപേഴ്സൺ സി.എസ്.ശ്രീജ,വൈസ് ചെയർമാൻ,മറ്റ് കൗൺസിലർമാർ,വാട്ടർ അതോറിട്ടി,പൊലീസ്,ഫയർ ആൻഡ് റസ്ക്യൂ ,ആരോഗ്യ വകുപ്പ്,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ,ക്ഷേത്ര ഭാരവാഹികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.