കോവളം: എസ്.എൻ.ഡി.പി യോഗം പുത്തൻകാനം ശാഖയിൽ ഗുരുദേവ പ്രതിഷ്ഠാവാർഷിക മഹോത്സവത്തിന് നാളെ തുടക്കമാകും. രാവിലെ 7. 30ന് ഗുരുപൂജ, 8. 30ന് ശാഖ പ്രസിഡന്റ് എൽ.പുഷ്കരൻ ആഘോഷ പരിപാടികൾ പതാക ഉയർത്തി ഉദ്ഘാടനം ചെയ്യും. രാവിലെ 8. 30 ന് ശാഖ വനിതാസംഘത്തിന്റെ നേതൃത്വത്തിൽ ഭക്തിഗാനസുധ.9 ന് കലാകായിക മത്സരങ്ങൾ വൈകിട്ട് 7ന്
ഗുരുപൂജ. രാത്രി 8 ന് ക്ലാസിക്കൽ സിനിമാറ്റിക് ഡാൻസ്. വെള്ളിയാഴ്ച രാവിലെ 6 ന് ഗണപതിഹോമം തുടർന്ന് ഗുരുപൂജ, 9. 30 ന് കുന്നുംപാറ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം സെക്രട്ടറി സ്വാമി ബോധി തീർത്ഥയുടെ നേതൃത്വത്തിൽ കലശാഭിഷേകം. 11 30 ന് ഗുരുദേവ കീർത്തനപാരായണം. ഉച്ചയ്ക്ക് 12ന് സമൂഹസദ്യ . വൈകിട്ട് 6. 30ന് ഗുരുദേവ പ്രഭാഷണം, രാത്രി 7ന് ഗുരുപൂജ തുടർന്ന് പഠനോപകരണ വിതരണവും സമ്മാനദാനവും നടക്കും. രാത്രി 9 ന് ഗാനമേള. സമ്മാനദാന ചടങ്ങിൽ കോവളം യൂണിയൻ ഭാരവാഹികൾ പങ്കെടുക്കുമെന്ന് ശാഖാ സെക്രട്ടറി ദിജി .ഡി.വി അറിയിച്ചു.