തിരുവനന്തപുരം:ഡിജിറ്റൽ ഫാബ്രിക്കേഷൻ മെഷീൻസിനെ കേന്ദ്രീകരിച്ച് പഞ്ചദിന ശില്പശാല ടെക്‌നോപാർക്കിലെ ഫാബ് ലാബിൽ ജൂലായ് 18 ന് ആരംഭിക്കും. കംപ്യൂട്ടർ ന്യൂമെറിക്കൽ കൺട്രോൾ,ലേസർ, 3ഡി പ്രിന്റിംഗ്, പ്രിന്റഡ് സർക്യൂട്ട് ബോർഡ് മില്ലിംഗ്, സ്‌ക്രീൻ പ്രിന്റിംഗ് എന്നിവയിൽ നേരിട്ട് പരിശീലനം ലഭിക്കും.ഏഴ് വിദ്യാർത്ഥികൾക്കും എട്ട് പൊതുജനങ്ങൾക്കുമുൾപ്പെടെ 15 പേർക്ക് പങ്കെടുക്കാം.വിദ്യാർത്ഥികൾക്ക് 2000 രൂപയും പൊതുജനങ്ങൾക്ക് 3000 രൂപയുമാണ് ഫീസ്. പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റുകൾ ലഭിക്കും. വിശദവിവരങ്ങൾക്ക് ഫോൺ.9809494669.