തിരുവനന്തപുരം: ചേന്തി ശ്രീനാരായണ സാംസ്‌കാരിക നിലയം ചാരിറ്റബിൾ സൊസൈറ്റിയുടേയും ചേന്തി റസിഡന്റ്‌സ് അസോസിയേഷന്റെയും സജീവ പ്രവർത്തകയായിരുന്ന പി.വിജയമ്മയുടെ നിര്യാണത്തിൽ ചേന്തി ശ്രീനാരായണ സാംസ്‌കാരിക നിലയവും ചേന്തി റസിഡന്റ്സ് അസോസിയേഷനും സംയുക്തമായി അനുശോചിച്ചു. സാംസ്കാരിക നിലയം പ്രസിഡന്റ് ജേക്കബ് കെ.എബ്രഹാമിന്റെ അദ്ധ്യക്ഷതയിൽ പത്രാധിപർ കെ.സുകുമാരൻ സ്മാരക എസ് എൻ ഡി പി തിരുവനന്തപുരം യൂണിയൻ വൈസ് പ്രസിഡന്റ് ചേന്തി അനിൽ ഉദ്ഘാടനം ചെയ്തു. റസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി കെ.സുരേന്ദ്രൻ നായർ, സാംസ്കാരിക നിലയം സെക്രട്ടറി ടി. ശശിധരൻ കോൺട്രാക്ടർ, ട്രഷറർ സി.യശോധരൻ,വൈസ് പ്രസിഡന്റ് പി.ഭുവനചന്ദ്രൻ നായർ, ജോയിന്റ് സെക്രട്ടറിമാരായ ടി.അശോക് കുമാർ,ആർട്ടിസ്റ്റ് സുനിൽ കുമാർ, എസ്.ഉത്തമൻ,പി.ശശിബാലൻ,കല്ലംപള്ളിയിൽ മോഹനൻ, തങ്കമണിയമ്മ തുടങ്ങിയവർ അനുശോചിച്ചു.