അരുമാനൂർ: എസ്.എൻ.ഡി.പി യോഗം അരുമാനൂർ ശാഖയിൽ വനിത സംഘം യോഗം രുപീകരണം ശാഖ ഹാളിൽ യൂണിയൻ പ്രസിഡന്റ് ടി.എൻ. സുരേഷ് ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് കെ. ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി തോട്ടം പി. കാർത്തികേയൻ മുഖ്യപ്രഭാഷണം നടത്തി.
വനിതാ സംഘം കേന്ദ്രസമിതി ട്രഷറർ ഗീതാ മധു,​ ശാഖ സെക്രട്ടറി കൊടിയിൽ അശോകൻ,​ യൂണിയൻ യൂത്ത് മൂവ്മെന്റ് സെക്രട്ടറി അരുമാനൂർ ദീപു,​ കമ്മിറ്റി അംഗം എം.എൻ. പ്രസാദ് തുടങ്ങിയവർ സംസാരിച്ചു.
പുതിയ വനിതസംഘം അഡ് ഹോക്ക് കമ്മിറ്റി ഭാരവാഹികളായി റാണി ജയ(ചെയർമാൻ),​ വിജി സോണി(വൈസ് ചെയർമാൻ), സുമസുഗതൻ( കൺവീനർ), സിന്ധു ഷിബു( ജേ. കൺവീനർ),ചന്ദ്രികപ്രസാദ്, സുധർമ്മ,​ പി.ശ്രികല ഷാജി,​ ഷീല(​ കമ്മിറ്റി അംഗങ്ങൾ)എന്നിവരെയും പ്രാർത്ഥന കമ്മിറ്റി അംഗങ്ങളായി ശകുന്തള രാജേന്ദ്രൻ
ശകുന്തള സുധാകരൻ സീന അനിൽകുമാർ എന്നിവരേയും തിരഞ്ഞെടുത്തു.