ja

കിളിമാനൂർ:സർക്കാരിന്റെ നവകേരള വികസന കാഴ്ചപ്പാട് വിശദീകരിക്കാൻ സി.പി.എം കിളിമാനൂർ ഏരിയാ കമ്മിറ്റിയുടെ ജാഥയ്ക്ക് തുടക്കമായി.പുളിമാത്ത് പഞ്ചായത്തിലെ കാട്ടുംപുറം ജം​ഗ്ഷനിൽ ജില്ലാ സെക്രട്ടറി ആനാവൂർ നാ​ഗപ്പൻ ഉദ്ഘാടനം ചെയ്തു.തങ്കമണി ആർ. കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. ജയേന്ദ്രകുമാർ സ്വാ​ഗതം പറഞ്ഞു. പുളിമാത്ത് പഞ്ചായത്തിലെ കാരേറ്റ്,ന​ഗരൂർ പഞ്ചായത്തിലെ ചെമ്മരത്ത് മുക്ക്,ന​ഗരൂർ ടൗൺ,കരവാരം പഞ്ചായത്തിലെ ഞാറയ്ക്കാട്ടുവിള,പട്ട്‌ള,തോട്ടയ്ക്കാട്,പുതുശേരിമുക്ക് നാവായിക്കുളം പഞ്ചായത്തിലെ ഡീസന്റ്മുക്ക്, മുക്കുകട,കിഴക്കേനട എന്നീ കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി ജാഥ നാവായിക്കുളം ഇരുപത്തിയെട്ടാം മൈലിൽ സമാപിച്ചു.ജാഥാ ക്യാപ്ടൻ ബി.പി. മുരളി സ്വീകരണത്തിന് നന്ദി അറിയിച്ചു.വൈസ് ക്യാപ്ടൻ മടവൂർ അനിൽ,മാനേജർ തട്ടത്തുമല ജയചന്ദ്രൻ,ജാഥാ അം​ഗങ്ങളായ സി.പി.എം ജില്ലാ കമ്മിറ്റിയം​ഗം ബി.സത്യൻ,എം .ഷാജഹാൻ,ആർ. രാജു,ഡി.സ്മിത,വി. ബിനു,ശ്രീജാഷൈജുദേവ് തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.