sulochana

വിതുര:മകനോടൊപ്പം ക്ഷേത്രദർശനത്തിന് പോകവെ വീലിൽ സാരികുരുങ്ങി ബൈക്കിൽനിന്നു വീണ് ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു.തൊളിക്കോട് തുരുത്തി പാലക്കോണിൽ നാല്സെൻറ്കോളനിയിൽ ബേബിയുടെ മകൾ സുലോചന (58) ആണ് മരിച്ചത്.കഴിഞ്ഞ ഞായറാഴ്ച രാവിലെ തിരുവനന്തപുരം മ്യൂസിയംജംഗ്ഷന് സമീപത്താണ് സംഭവം.റോഡിലേക്ക് തെറിച്ചുവീണ സുലോചനയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.മക്കൾ:മഞ്ജു,അഞ്ജു,സുരേഷ്.