വർക്കല:അയിരൂർ എം.ജി.എം മോഡൽ സ്കൂളിലെ ഇൻവെസ്റ്റിച്ചർ സെറിമണി അയിരൂർ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ജെയസ് അനിൽ ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡന്റ് ഹരിദേവ് അദ്ധ്യക്ഷത വഹിച്ചു.ട്രസ്റ്റ് സെക്രട്ടറി ഡോ.പി.കെ.സുകുമാരൻ,പ്രിൻസിപ്പൽ ഡോ.എസ്.പൂജ,അക്കാഡമിക് ഡയറക്ടർ ജയമോഹൻ എന്നിവർ സംസാരിച്ചു.സ്കൂൾ ഹെഡ്ബോയിയായി 11-ാം ക്ലാസ് വിദ്യാർത്ഥി വിൻഷുർ,ഹെഡ് ഗേളായി 11-ാം ക്ലാസ് വിദ്യാർത്ഥിനി ഷാസിയാ നൗഷാദ്,ഡെപ്യൂട്ടി ഹെഡ്ബോയിയായി 9-ാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഷിഫാൻ, ഡെപ്യൂട്ടി ഹെഡ്ഗേളായി 9-ാം ക്ലാസ് വിദ്യാർത്ഥിനി അനുഷ്കാ ശേഖർ എന്നിവർ സ്ഥാനമേറ്റു.പൂർവ വിദ്യാർത്ഥി അമൽഅജയ് സംസാരിച്ചു. വിപിൻ നന്ദി പറഞ്ഞു.