
വർക്കല:ചെമ്മരുതി കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ഞാറ്റുവേലച്ചന്തയും കർഷകസഭയും ജില്ലാ പഞ്ചായത്തംഗം ഗീതാനസീർ ഉദ്ഘാടനം ചെയ്തു.കൃഷി ഓഫീസർ പ്രീതി.ആർ വിളഇൻഷ്വറൻസിനെക്കുറിച്ച് വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്കബിറിൽ നടീൽ വസ്തുക്കളുടെ വിതരണോദ്ഘാടനം നിർവഹിച്ചു.സ്ഥിരം സമിതി അദ്ധ്യക്ഷരായ നജുമാസാബു,പി.മണിലാൽ,ഗീതാനളൻ,ബ്ലോക്ക് പഞ്ചായത്തംഗം സുശീലൻ,ജയലക്ഷ്മി, ജി.എസ്.സുനിൽ എന്നിവർ സംസാരിച്ചു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.ലിനീസ് സ്വാഗതവും അസിസ്റ്റന്റ് കൃഷി ഓഫീസർ മഞ്ചു നന്ദിയും പറഞ്ഞു.