
ബാലരാമപുരം:കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതിയിൽ അഫിലിയേറ്റ് ചെയ്ത് പ്രവർത്തിച്ചു വരുന്ന ബ്യൂട്ടിപാർലർ ഓണേഴ്സ് സമിതി ജില്ലാ കൺവെൻഷൻ സമിതി സംസ്ഥാന കമ്മിറ്റി അംഗം കെ.ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി ദീപ്തി ബിജു അദ്ധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി എസ്. ശശിപ്രിയ റിപ്പോർട്ടും ട്രഷറർ സുശീലാമ്മ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി എം.ബാബുജാൻ, ജില്ലാ ട്രഷറർ പി.എൻ.മധു, ജില്ലാ ജോയിൻ സെക്രട്ടറിമാരായ എ.ശശികുമാർ, വിഴിഞ്ഞം സ്റ്റാൻലി,ജില്ലാ കമ്മിറ്റി അംഗം ബിന്ദു,സ്നേഹജ,അനിത എന്നിവർ സംസാരിച്ചു.പുതിയ ഭാരവാഹികളായി സിസിലി സിമി (പ്രസിഡന്റ് ),വൈസ് പ്രസിഡന്റുമാരായി സ്നേഹജ,അനിത, ദീപ എന്നിവരെയും സെക്രട്ടറിയായി ദീപ്തി ബിജു,ജോയിന്റ് സെക്രട്ടറിമാരായി,എസ്.കവിത,ശ്രീജ,താര എന്നിവരെയും ട്രഷറായി സുശീലാമ്മയെയും തിരഞ്ഞെടുത്തു.എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു.