ആര്യനാട്:അരുവിക്കര ഭഗവതിപുരം ശ്രീനിലയത്തിൽ ബി.ധനേഷ് കുമാറിനെ ആക്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. കരിപ്പൂര് വാണ്ട ത്രിവേണി സദനത്തിൽ ജെ.പ്രേംജിത് (34), കരിപ്പൂര് ചാരുവള്ളിപ്പുറം സൗമ്യ ഭവനിൽ എം.സമീഷ് (35) എന്നിവരെയാണ് ആര്യനാട് പൊലീസ് അറസ്റ്റുചെയ്തത്.
കഴിഞ്ഞ 4 ന് അരുവിക്കര ഭഗവതിപുരം ശ്രീനിലയത്തിൽ ധനേഷ് കുമാറിനെ പനയേക്കാട് സ്വദേശി വിളക്ക് അനു എന്നയാൾ തന്റെ വീട്ടിലേക്ക്
വിളിച്ചുവരുത്തുകയും സ്റ്റംബർ അനീഷിന്റെ നേതൃത്വത്തിലുള്ള സംഘം ആക്രമിക്കുകയുമായിരുന്നെന്ന് ആര്യനാട് പൊലീസ് പറഞ്ഞു.
കേസിലെ ഒന്നാം പ്രതി അനീഷിനെ മറ്റൊരു കേസിൽ നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. രണ്ടുപേരെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞു.