medicep

തിരുവനന്തപുരം: ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയായ മെഡിസെപ്പിനെ തകർക്കാൻ സ്വകാര്യ ആശുപത്രി ലോബി ശ്രമിക്കുകയാണെന്നും, എന്നാൽ കൂടുതൽ ആശുപത്രികളെ എംപാനൽ ചെയ്യാൻ സർക്കാർ ശ്രമിക്കുമെന്നും മന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ പറഞ്ഞു.

സർക്കാർ ജീവനക്കാർ മാത്രമല്ല, സർവകലാശാലകളിലെയും തദ്ദേശ സ്ഥാപനങ്ങളിലെയും ജീവനക്കാർ, പാർട്ട് ടൈം കണ്ടിജന്റ് ജീവനക്കാർ, പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾ, പെൻഷൻകാർ, കുടുംബ പെൻഷൻകാർ എന്നിവരും ആശ്രിതരും അടങ്ങുന്ന 40 ലക്ഷത്തോളം പേർക്ക് ഗുണകരമായ പദ്ധതിയാണിത്. 1920 ചികിത്സകൾക്കും അവയവമാറ്റ ശസ്ത്രക്രിയയ്ക്കുമടക്കം പരിരക്ഷ ലഭിക്കും. 394 ആശുപത്രികളാണ് പദ്ധതിയിലുള്ളത്. ഇതിനുപുറമെ അപകടം, അടിയന്തര സാഹചര്യം, ജീവന് ഭീഷണി തുടങ്ങിയ ഘട്ടങ്ങളിൽ മറ്റ് ആശുപത്രികളിൽ നടത്തുന്ന ചികിത്സകൾക്കും പരിരക്ഷ ലഭിക്കും. പരാതി പരിഹാരത്തിന് ത്രിതല സംവിധാനവുമുണ്ട്. പദ്ധതി ആരംഭിച്ച് ഒരാഴ്ചയ്ക്കകം 902പേർക്കായി 1,89,56,000 രൂപ ക്ലെയിം നൽകി.

മുൻപ് ലഭിച്ചിരുന്ന റീ ഇംപേഴ്സ്മെന്റ് ഒ.പി ചികിത്സയ്ക്ക് തുടർന്നും ലഭിക്കും. പലിശരഹിത മെഡിക്കൽ അഡ്വാൻസും നിലനിറുത്തിയിട്ടുണ്ട്. പെൻഷൻകാർക്കുള്ള മെഡിക്കൽ അഡ്വാൻസ് തുടർന്നും ലഭ്യമാക്കും. ജീവനക്കാരിൽ നിന്ന് പിടിക്കുന്ന ആറായിരം രൂപയുടെ വാർഷിക പ്രീമിയത്തിൽ 5664രൂപയാണ് ഇൻഷ്വറൻസ് കമ്പനിക്ക് സർക്കാർ നൽകുന്നത്. ശേഷിക്കുന്ന തുകയുപയോഗിച്ച് 35കോടിയുടെ പ്രത്യേക കോർപസ് ഫണ്ടുണ്ടാക്കും. 12മാരക രോഗങ്ങൾക്കും അവയവമാറ്റ ശസ്ത്രക്രിയയ്ക്കും ഈ ഫണ്ടിൽ നിന്ന് പണം നൽകുമെന്നും രമേശ് ചെന്നിത്തലയുടെ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി നൽകി.

മുന്നൊരുക്കമില്ലാതെ തിടുക്കത്തിൽ നടപ്പാക്കിയ പദ്ധതിയിലൂടെ 700കോടി രൂപ ഇൻഷ്വറൻസ് കമ്പനികളുടെ കൈയിലെത്തിയെന്ന് ചെന്നിത്തല ആരോപിച്ചു. പ്രശസ്തമായ ഒരു ആശുപത്രി പോലും പദ്ധതിയിലില്ല. ഒരു രൂപ പോലും മുടക്കാതെ ജീവനക്കാർക്ക് കിട്ടിയിരുന്ന പരിരക്ഷയ്ക്ക് ഇപ്പോൾ ആറായിരം രൂപ നൽകണം. ജീവനക്കാരുടെ വിഹിതത്തിന് തുല്യമായ തുക സർക്കാരും അടയ്ക്കണമെന്നും മെഡിസെപ്പ് എന്നല്ല, മേടിക്കൽ സെപ്പ് എന്നാണ് പദ്ധതിയെ വിളിക്കേണ്ടതെന്നും ചെന്നിത്തല പറഞ്ഞു.

മെ​ഡി​സെ​പ് ​പ്ര​ശ്ന​ങ്ങൾ
പ​രി​ഹ​രി​ക്കാൻനീ​ക്കം

■​ഗോ​കു​ലം​ ​മെ​ഡി.​കോ​ളേ​ജും​ ​പ​ദ്ധ​തി​യിൽ
■​വി​ദ​ഗ്ധ​ ​ചി​കി​ത്സാ​ ​സൗ​ക​ര്യ​മു​ള്ള​ ​ആ​ശു​പ​ത്രി​ക​ളെ​ ​ഉ​ൾ​പ്പെ​ടു​ത്തും
തി​രു​വ​ന​ന്ത​പു​രം​:​സ​ർ​ക്കാ​ർ​ ​ജീ​വ​ന​ക്കാ​ർ​ക്കും​ ​പെ​ൻ​ഷ​ൻ​കാ​ർ​ക്കു​മു​ള്ള​ ​മെ​ഡി​സെ​പ്
ചി​കി​ത്സാ​ ​ഇ​ൻ​ഷ്വ​റ​ൻ​സ് ​പ​ദ്ധ​തി​ ​ന​ട​ത്തി​പ്പി​ലെ​ ​പ​രാ​തി​ക​ൾ​ ​ര​ണ്ടാ​ഴ്ച​ക്കു​ള​ളി​ൽ​ ​പ​രി​ഹ​രി​ക്കാ​ൻ​ ​ഇ​ന്ന​ലെ​ ​ധ​ന​മ​ന്ത്രി​ ​കെ.​എ​ൻ.​ബാ​ല​ഗോ​പാ​ൽ​ ​വി​ളി​ച്ചു​ചേ​ർ​ത്ത​ ​ഉ​ന്ന​ത​ത​ല​യോ​ഗം​ ​തീ​രു​മാ​നി​ച്ചു.
ജൂ​ലാ​യ് ​ഒ​ന്നി​നാ​ണ് ​പ​ദ്ധ​തി​ ​ആ​രം​ഭി​ച്ച​ത്.​ ​ഇ​തു​വ​രെ​ 902​പേ​ർ​ ​ചി​കി​ത്സാ​സ​ഹാ​യം​ ​വി​നി​യോ​ഗി​ച്ചു.​ ​ഒ​ന്നേ​മു​ക്കാ​ൽ​ ​കോ​ടി​യോ​ളം​ ​രൂ​പ​യു​ടെ​ ​സ​ഹാ​യം​ ​ന​ൽ​കി.​ 1500​ ​പേ​രു​ടെ​ ​സ​ഹാ​യ​ ​ന​ട​പ​ടി​ക​ൾ​ ​പൂ​ർ​ത്തി​യാ​ക്കി​ ​വ​രു​ന്നു.​ ​നി​ര​വ​ധി​ ​പ​രാ​തി​ക​ളാ​ണ് ​മെ​ഡി​സെ​പ് ​ഹെ​ൽ​പ് ​ലൈ​നി​ൽ​ ​കി​ട്ടു​ന്ന​ത്.​ ​മെ​ഡി​സെ​പ് ​കാ​ർ​ഡ് ​ഡൗ​ൺ​ലോ​ഡ് ​ചെ​യ്യാ​നു​ള്ള​ ​പ്ര​തി​സ​ന്ധി​ക​ൾ​ ​മു​ത​ൽ​ ​ചി​കി​ത്സ​ ​ശ​രി​ക്ക് ​ല​ഭ്യ​മ​ല്ലെ​ന്ന​ ​ആ​രോ​പ​ണം​ ​വ​രെ​യു​ണ്ട്.
അ​തേ​ ​സ​മ​യം​ ,​സ്വ​കാ​ര്യ​ ​ആ​പ​ത്രി​ക​ളു​ടെ​ ​സ​മീ​പ​ന​ത്തെ​ക്കു​റി​ച്ച് ​ഗൗ​ര​വ​ത​ര​മാ​യ​ ​പ​രാ​തി​ക​ളു​മു​ണ്ട്.​ ​പ​രാ​തി​ക​ൾ​ ​ക്രോ​ഡീ​ക​രി​ക്കാ​നും​ ​പ്ര​ശ്ന​ങ്ങ​ളു​ള്ള​ ​ആ​ശു​പ​ത്രി​ക​ളു​മാ​യി​ ​ഇ​ൻ​ഷ്വ​റ​ൻ​സ് ​അ​ധി​കൃ​ത​ർ​ ​ബ​ന്ധ​പ്പെ​ട്ട് ​പ​രി​ഹാ​ര​ ​ശ്ര​മ​ങ്ങ​ൾ​ ​ന​ട​ത്താ​നും​ ​മ​ന്ത്രി​ ​നി​ർ​ദ്ദേ​ശി​ച്ചു.
ചി​ല​ ​ലോ​ബി​ക​ൾ​ ​മെ​ഡി​സെ​പ്പി​നെ​ ​അ​ട്ടി​മ​റി​ക്കാ​ൻ​ ​ശ്ര​മി​ക്കു​ന്ന​താ​യാ​ണ് ​സ​ർ​ക്കാ​രി​ന്റെ​ ​വി​ല​യി​രു​ത്ത​ൽ.​ ​ആ​രോ​ഗ്യ​ ​മ​ന്ത്രി​ ​വീ​ണാ​ ​ജോ​ർ​ജ്,​ധ​ന​കാ​ര്യ,​ആ​രോ​ഗ്യ​ ​അ​ഡീ​ഷ​ണ​ൽ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​മാ​ർ,​ഇ​ൻ​ഷ്വ​റ​ൻ​സ് ​പ്ര​തി​നി​ധി​ക​ൾ​ ​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ത്തു.
പ​ദ്ധ​തി​യി​ൽ​ ​അം​ഗ​മാ​യ​ ​ആ​ശു​പ​ത്രി​ക​ൾ​ക്ക് ​വേ​ണ്ട​ ​നി​ർ​ദേ​ശ​ങ്ങ​ൾ​ ​ന​ൽ​കി​യി​ട്ടി​ല്ലെ​ന്ന​ ​പ​രാ​തി​യു​മു​ണ്ട്.​ ​ധ​ന​മ​ന്ത്രി ​നേ​രി​ട്ട് ​ന​ട​ത്തി​യ​ ​ച​ർ​ച്ച​യു​ടെ​ ​ഫ​ല​മാ​യി​ ​ഗോ​കു​ലം​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​പ​ദ്ധ​തി​യി​ൽ​ ​ചേ​ർ​ന്നു.​ഇ​ന്ന​ലെ​ ​ജൂ​ബി​ലി​ ​ആ​ശു​പ​ത്രി​യു​മാ​യി​ ​ച​ർ​ച്ച​ ​ന​ട​ത്തി​യെ​ങ്കി​ലും​ ​വി​ജ​യി​ച്ചി​ല്ല.​വീ​ണ്ടും​ ​സം​സാ​രി​ക്കും.​ആ​ശു​പ​ത്രി​ക​ൾ​ക്ക് ​വ്യ​ക്ത​മാ​യ​ ​മാ​ർ​ഗ്ഗ​രേ​ഖ​ ​ഇ​ൻ​ഷ്വ​റ​ൻ​സ് ​ക​മ്പ​നി​ ​ന​ൽ​കും.