ആറ്റിങ്ങൽ : എസ്.എസ്.എൽ.സി,പ്ലസ് ടൂ പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡ‌റി സ്കൂളിലെ കുട്ടികളെ എസ്.ബി.ഐ ചെമ്പകമംഗലം ശാഖ അനുമോദിച്ചു. ഹെഡ്മാസ്റ്റ‍ർ സുജിത്ത്.എസ് അദ്ധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ തോന്നയ്ക്കൽ‌ രവി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഇൻ ചാർജ്ജ് ബീനാബീഗം.എച്ച്,എസ്.ബി.ഐ ചെമ്പകമംഗലം ബ്രാഞ്ച് മാനേജർ സുകേഷ്.എസ്, സ്റ്റാഫ് സെക്രട്ടറി സന്തോഷ്തോന്നയ്ക്കൽ,രേഖ.പി.ജി എന്നിവർ സംസാരിച്ചു.