തിരുവനന്തപുരം :എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റും ദീർഘനാൾ ജില്ലാ സെക്രട്ടറിയുമായിരുന്ന കുറ്റിയാനിക്കാട് മധു തൊഴിലാളി സംഘടന കെട്ടിപ്പടുത്തവരിൽ പ്രമുഖനായിരിന്നുവെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ പറഞ്ഞു. പാളയത്ത് കുറ്റിയാനിക്കാട് മധു സ്മൃതി മണ്ഡപത്തിന് മുന്നിൽ നടന്ന അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം എം.രാധാകൃഷ്ണൻ നായർ, മണ്ഡലം സെക്രട്ടറി അഡ്വ. രാഖി രവികുമാർ,ലോക്കൽ കമ്മിറ്റി സെക്രട്ടറി ടി.എസ്. ബിനുകുമാർ, എന്നിവർ സംസാരിച്ചു. ഹെഡ് ലോഡ് വർക്കേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി പി.എസ്. നായിഡു അദ്ധ്യക്ഷത വഹിച്ചു.