thalay

നെയ്യാറ്റിൻകര:സ്വദേശാഭിമാനി കൾച്ചറൽ സെന്ററും നിംസ് മെഡിസിറ്റിയും സംയുക്തമായി സംഘടിപ്പിച്ച വിൽപ്പാട്ട് കലാകാരൻ തലയൽ കേശവൻ നായർ അനുസ്മരണം കെ.ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സുരേഷ് കുമാർ മുഖ്യാപ്രഭാഷണം നടത്തി.തലയൽ കേശവൻനായർക്ക് നെയ്യാറ്റിൻകരയിലെ ആദ്യ സ്മാരകം ആറു മാസത്തിനുള്ളിൽ യാഥാർത്ഥ്യമാക്കുമെന്ന് നിംസ് എം.ഡി ഫൈസൽ ഖാൻ അറിയിച്ചു.നിംസിനുള്ളിൽ അദ്ദേഹത്തിന്റെ സ്മരണാർത്ഥം നട്ടുപിടിപ്പിച്ച മരങ്ങൾ ഉൾക്കൊള്ളുന്ന സ്ഥലം തലയൽ പാർക്കായി പ്രഖ്യാപിച്ചു. വിനോദ് സെൻ അദ്ധ്യക്ഷത വഹിച്ചു.മുൻ സഹകരണ ഓംബുഡ്സ്മാൻ മോഹൻദാസ്, കെ.കെ.ഷിബു, പെരുമ്പഴുതൂർ ഗോപൻ, ആർ.ഒ.അരുൺ, എം സി സെൽവരാജ്, ഇരുമ്പിൽ ശ്രീകുമാർ, ജയരാജ് തമ്പി,തലയൽ പ്രകാശ്, ഷിബുകുമാർ ശ്രീകണ്ഠൻ നായർ ആർ.വി.അജയഘോഷ്, സുരേഷ്, മണികണ്ഠൻ മണലൂർ,വിജിൻ.ആർ.വി, ചമ്പ സുരേഷ്, ഷിനോജ് തുടങ്ങിയവർ പങ്കെടുത്തു.ഗായകരായ നെയ്യാറ്റിൻകര മനോജും മനോഹരനും ഗാനങ്ങൾ ആലപിച്ചു.