
നെടുമങ്ങാട്:മുണ്ടേല എൻ.എസ്.എസ് കരയോഗ വാർഷിക പൊതുയോഗവും ഭരണ സമിതി തിരഞ്ഞെടുപ്പും പ്രസിഡന്റ് എൻ.കുഞ്ഞുരാമൻ നായരുടെ അദ്ധ്യക്ഷതയിൽ എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റും ഡയറക്ടർ ബോർഡ് അംഗവുമായ അഡ്വ.വി.എ.ബാബുരാജ് ഉദ്ഘാടനം ചെയ്തു.വിവിധ കോഴ്സുകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള പ്രോത്സാഹന സമ്മാനവും ക്യാഷ് അവാർഡുകളും വിതരണം ചെയ്തു.പ്രതിനിധി സഭാംഗം പുരുഷോത്തമൻ നായർ,വൈസ് പ്രസിഡന്റ് ഗോപാലകൃഷ്ണൻ നായർ,വനിത സമാജം പ്രസിഡന്റ് ശ്രീലേഖ,ജോയിന്റ് സെക്രട്ടറി നാരായണൻകുട്ടി എന്നിവർ സംസാരിച്ചു.ഭാരവാഹികളായി പുരുഷോത്തമൻ (പ്രസിഡന്റ്),ഗോപാലകൃഷ്ണൻ നായർ (വൈസ് പ്രസിഡന്റ്),ഗംഗാധരൻ നായർ(സെക്രട്ടറി),ബാലചന്ദ്രൻ നായർ (ജോയിന്റ് സെക്രട്ടറി),നാരായണൻകുട്ടി(ട്രഷറർ),യൂണിയൻ പ്രതിനിധികളായി എൻ.കുഞ്ഞുരാമൻ നായർ,രാമകൃഷ്ണൻ നായർ എന്നിവരെയും കമ്മിറ്റി അംഗങ്ങളായി മോഹനൻ നായർ,ശ്രീകണ്ഠൻ നായർ,പ്രേമചന്ദ്രൻ നായർ,ശ്രീകാന്ത്.വനിതാ സമാജം ശ്രീലേഖ(പ്രസിഡന്റ്),ലതാകുമാരി (സെക്രട്ടറി),ശാന്തകുമാരി,ശ്യാമളാദേവി,ഗീതാദേവി,പ്രിയ.ജി.എസ്,രോഷ്നി,രശ്മിത.ആർ.നായർ,കുമാരി ലത (കമ്മിറ്റി അംഗങ്ങൾ),ബാലസംഘം ദീപക് കൃഷ്ണൻ(പ്രസിഡന്റ്),ശ്രീദീപ്(സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.