bdjs

നെടുമങ്ങാട്:ബി.ഡി.ജെ.എസ് നെടുമങ്ങാട് നിയോജക മണ്ഡലം സമ്മേളനം ജില്ലാ പ്രസിഡന്റ് പരുത്തിപ്പള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.വേണുകാരണവർ,ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.പ്രദീപ് കുറുന്താളി,ട്രഷറർ മനോഹരൻ,ശിവാനന്ദൻ,കെ.ആർ.സുരേഷ്,ശ്രീലത എന്നിവർ സംസാരിച്ചു.നിയോജക മണ്ഡലം ഭാരവാഹികളായി നെട്ടിറച്ചിറ സുരേഷ് (പ്രസിഡന്റ്),മാണിക്കൽ രാജൻ,കണ്ണാറംകോട് അജയകുമാർ,കരകുളം കെ.ശ്രീകുമാർ,കോലിയാക്കോട് ജി.രാധാകൃഷ്ണൻ (വൈസ് പ്രസിഡന്റുമാർ),വെള്ളനാട് വാമലോചനൻ,പോത്തൻകോട് പി.ആർ.ഷീബ,വട്ടപ്പാറ ജിത്തുഹർഷൻ,പോത്തൻകോട് ബിജു പങ്കജ്,ആനാട് കെ.എസ്.വിജയകുമാർ (സെക്രട്ടറിമാർ),പഴകുറ്റി ബിജു പുഷ്പാംഗദൻ,വേങ്കോട് ജി.അജയകുമാർ,പോത്തൻകോട് വി.സുനിൽ കുമാർ,മുണ്ടേല ആർ.അശോകൻ (ജോയിന്റ് സെക്രട്ടറിമാർ),പതിനാറാംകല്ല് പ്രതീപ്(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.