
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളുടെ മെയിന്റനൻസ് ഗ്രാന്റ് വെട്ടിക്കുറച്ച സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് യു.ഡി.എഫ് നേതൃത്വത്തിൽ ഗ്രാമപഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും ജനപ്രതിനിധികൾ 19ന് സെക്രട്ടറിയേറ്റ് ധർണ്ണ നടത്തും. രാവിലെ 10ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും.
യു.ഡി.എഫ് നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടി, ഉമ്മൻ ചാണ്ടി, പി.ജെ. ജോസഫ്, രമേശ് ചെന്നിത്തല, എ.എ. അസീസ്, സി.പി. ജോൺ, അനൂപ് ജേക്കബ്, മാണി.സി. കാപ്പൻ, ഡോ. എം.കെ. മുനീർ തുടങ്ങിയവർ പങ്കെടുക്കുമെന്ന് യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ പറഞ്ഞു.