തിരുവനന്തപുരം: കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായി കെ.സി.വിജയൻ ചുമതലയേറ്റു. ഭരണകൂടങ്ങളുടെ കർഷക ദ്രോഹ നടപടികൾക്കെതിരെ ശക്തമായ പോരാട്ടം നയിക്കാൻ കെ.സി.വിജയന് കഴിയുമെന്ന് ചടങ്ങിന് അദ്ധ്യക്ഷത വഹിച്ച കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി പറഞ്ഞു. കെ.പി.സി.സി ആസ്ഥാനത്ത് നടന്നചടങ്ങിൽ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, സംഘടനാ ജനറൽ സെക്രട്ടറി ടി.യു .രാധാകൃഷ്ണൻ, കെ.പി.സി.സി ഭാരവാഹികൾ, ഡി.സി.സി പ്രസിഡന്റുമാർ, കർഷക കോൺഗ്രസ് സംസ്ഥാന ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.