1

പൂവാർ:നെയ്യാറ്റിൻകര സഹകരണ അർബൻ ബാങ്കിന്റെ ഭരണ സമിതി യോഗം അഡ്വ.ഡി.രാജുവിനെ ചെയർമാനായി ഐക്യകണ്ഠേന തിരഞ്ഞെടുത്തു.സംസ്ഥാന സഹകരണ തിരഞ്ഞെടുപ്പ് കമ്മിഷൻ ബാങ്ക് കോൺഫറൻസ് ഹാളിൽ വിളിച്ച യോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്.പുതിയതായി തിരഞ്ഞെടുത്ത ചെയർമാന്റെ അദ്ധ്യക്ഷതിയിൽ ചേർന്ന യോഗത്തിൽ ഭരണ സമിതി അംഗങ്ങളായ അഡ്വ.എസ്.ഗിരീഷ് കുമാർ, അഡ്വ.ബി. ജയചന്ദ്രൻ നായർ, വി.എസ്സ്.സന്തോഷ് കുമാർ, ആർ.രത്‌നസ്വാമി, വി.ബാഹുലേയൻ, റ്റി.കെ.മുരളി, എസ്.ഗിരിജാദേവി, സി.കെ.വയലറ്റ് തങ്കം, ഡി.ഒ.ശശിലേഖ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എം.സുജാത എന്നിവർ പങ്കെടുത്തു. തിരഞ്ഞെടുപ്പിന് റിട്ടേണിംഗ് ഓഫീസർ അനിൽകുമാർ നേതൃത്വം നൽകി.