july13a

ആറ്റിങ്ങൽ:വൈദ്യുതി ചാർജ്ജ് വർദ്ധനയ്ക്കും അമിത വീട്ടുകരത്തിനുമെതിരെ കോൺഗ്രസ് ചിറയിൻകീഴ് ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോരാണി ടോൾ ജംഗ്ഷനിൽ നടന്ന സായാഹ്ന ധർണ യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡന്റ് എൻ. വിശ്വനാഥൻ നായർ അദ്ധ്യക്ഷത വഹിച്ചു.യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അബിൻ വർക്കി മുഖ്യപ്രഭാഷണം നടത്തി.ഡി.സി.സി ഭാരവാഹികളായ വി.കെ.രാജു,​എം.ജെ.ആനന്ദ്,​കൃഷ്ണകുമാർ,​എസ്.അനൂപ്,​മണ്ഡലം പ്രസിഡന്റുമാരായ സരുൺ,​രാധാകൃഷ്ണൻ,​ ബിജുകുമാർ,​അഡ്വ.രാജേഷ് ബി.നായർ,​ജോഷിഭായി എന്നിവർ സംസാരിച്ചു.