
പൂവാർ:തിരുപുറം ഗ്രാമ പഞ്ചായത്തിൽ സംഘടിപ്പിച്ച പ്രതിഭാ സംഗമം ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തിരുപുറം സുരേഷ് അദ്ധ്യക്ഷത വഹിച്ചു.തിരുപുറം ഗോപാലകൃഷ്ണൻ സ്വാഗതം പറഞ്ഞു.ജില്ലാ പഞ്ചായത്ത് മെമ്പർ സൂര്യ.എസ്.പ്രേം,വിദ്യാഭ്യാസ ആരോഗ്യ സ്ഥിരം സിമിതി അദ്ധ്യക്ഷ കെ.വസന്ത,വികസനകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ പ്രിയ പി.ആർ,മുൻ പ്രസിഡന്റ് ഷീനാ.എസ്.ദാസ്, മെമ്പർമാരായ ഗിരിജ.എൻ.ഷിബു,മഞ്ജുഷ,ലിജിൻ കുമാർ ജയകുമാരി,അനിൽകുമാർ,പഞ്ചായത്ത് സെക്രട്ടറി കൃഷ്ണകുമാർ,തിരുപുറം സഹകരണ ബാങ്ക് പ്രസിഡന്റ് കെ.ആർ.ബിജു,സ്പാർക്ക് സി.ഒ.ഷിബു.സി.ഡി.എസ് വൈസ് ചെയർപേഴ്സൺ ചിത്ര,പി.ടി.എ പ്രസിഡന്റ് ഷാജി,സ്കൂൾ എച്ച്.എം, എച്ച്.എസ്.എസ് പ്രൻസിപ്പൽ ഹെൽത്ത് ഇൻസ്പെക്ടർ സന്തോഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.