തിരുവനന്തപുരം:നഗരസഭ ആറ്റുകാൽ വാർഡിൽ ഐരാണിമുട്ടത്ത് നടത്തുന്ന പച്ചക്കറികൃഷിയോടൊപ്പം പുഷ്പക്കൃഷിയ്ക്കും തുടക്കം കുറിച്ചു.ഓണത്തിന് ഒരു കുമ്പിൾപൂവ് ഓണത്തോടുകൂടി വിളവെടുക്കാനാണ് ലക്ഷ്യമിടുന്നത്.ഒരേക്കറോളം വരുന്ന കൃഷി ഭൂമിയിൽ ജമന്തിതൈ നട്ടുകൊണ്ട് മേയർ ആര്യ രാജേന്ദ്രൻ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.പത്തിനേറെ ഇനങ്ങൾ നട്ട് കൃഷി നടത്താനാണ് തീരുമാനം.വാർഡ് കൺസിലർ ആർ.ഉണ്ണികൃഷ്ണൻ,കെ.എം.സി.എസ്.യു ജനറൽ സെക്രട്ടറി പി.സുരേഷ്,നഗരസഭ ഉദ്യോഗസ്ഥർ,ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.