തിരുവനന്തപുരം:വള്ളക്കടവ് ഐക്യവേദി സംഘടിപ്പിച്ച ഈദ് സൗഹൃദ സംഗമത്തിന്റെ ഉദ്ഘാടനവും പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള പുരസ്‌കാര വിതരണവും എം.വിൻസെന്റ് എം.എൽ.എ നിർവഹിച്ചു.പ്രോഗ്രാം കമ്മിറ്റി ചെയർമാൻ പ്രവാസിബന്ധു ഡോ.എസ്.അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.കുടുംബ സംഗമത്തിന്റെ ഉദ്ഘാടനം ചലച്ചിത്ര നടൻ കൊല്ലം തുളസി നിർവഹിച്ചു.എം.എൽ.എമാരും കൊല്ലം തുളസിയും ഹാജി സെയ്ഫുദീൻ സ്‌മാരക പുരസ്‌കാരം വിതരണം ചെയ്തു.വയലിൽ നാസർ,എം.കെ.എ.റഹീം ,ഷാജിത നാസർ, എ. മുഹമ്മദ്കണ്ണ് ഹാജി ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.