തിരുവനന്തപുരം:ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഗുജറാത്തിന്റെ ഗർബ,റാസ് നൃത്തങ്ങൾ ഭാരത് ഭവനിലെ നിറഞ്ഞ സദസിന് മുന്നിൽ അരങ്ങേറി. ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂരിന്റെ അദ്ധ്യക്ഷതയിൽ നെഹ്റു യുവകേന്ദ്ര ഡെപ്യൂട്ടി ഡയറക്‌ടർ അലി സബ്രിൻ,അബ്രദിത ബാനർജി,റോബിൻ സേവ്യർ,തെക്കൻ സ്റ്റാർ ബാദുഷ,പനച്ചമൂട് ഷാജഹാൻ എന്നിവർ പങ്കെടുത്തു.ഗുജറാത്തിൽ നിന്നുള്ള 21 അംഗ യുവ കലാസംഘമാണ് നൃത്താവതരണം ഒരുക്കിയത്.കേരള സർക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവനും, നെഹ്റു യുവ കേന്ദ്രയും, പ്രേംനസീർ സുഹൃദ് സമിതിയും സംയുക്തമായാണ് നൃത്താവതരണം സംഘടിപ്പിച്ചത്.