വിഴിഞ്ഞം: മുട്ടക്കാട് സ്ഥിതി ചെയ്യുന്ന ഗവൺമെന്റ് ആയുർവേദ ആശുപത്രിയിൽ ക്ഷാരസൂത്ര സ്പെഷ്യലിറ്റി ക്ലിനിക് പ്രവർത്തനം ആരംഭിച്ചു. ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്. ശ്രീകുമാർ നിർവഹിച്ചു. വികസന ചെയർമാൻ സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഭാരതീയ ചികിത്സാവകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ഷീലമേബ്ലെറ്റ്, ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം ഓഫീസർ ഡോ.ഷൈജു, ജി. ഗോപിനാഥ്, സതീഷ്, ചീഫ് മെഡിക്കൽ ഓഫീസർ ഡോ. അനിൽകുമാർ, സീനിയർ മെഡിക്കൽ ഓഫീസർ ഡോ. ദുർഗാ പ്രസാദ്, ക്ഷാരസൂത്ര സ്പെഷ്യാലിറ്റി മെഡിക്കൽ ഓഫീസർ ഡോ. എം.വി.ശ്രീരാഗ് എന്നിവർ സംസാരിച്ചു.