തിരുവനന്തപുരം: ഗുരു ഗോപിനാഥ് നടനഗ്രാമവും തെയ്യം കലാ അക്കാഡമിയുമായി ചേർന്ന് 29 മുതൽ ആഗസ്റ്റ് ഒന്നു വരെ 'വരവിളി' എന്ന പേരിൽ തെയ്യം കലയെ അടിസ്ഥാനമാക്കി സാംസ്‌കാരിക പരിപാടി നടത്തും.ചുവർചിത്രകലാ ക്യാമ്പ്, മുഖത്തെഴുത്ത് ശില്പശാല, ഡോക്യുമെന്ററി പ്രദർശനം, ഫോട്ടോ പ്രദർശനം, അണിയറ കാഴ്ചകൾ,നാടൻപാട്ട്, തോറ്റംപാട്ട് ശില്പശാല തുടങ്ങിയവ ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. ചുവർ ചിത്രകല ക്യാമ്പിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ 22ന് മുമ്പായി ഗുരു ഗോപിനാഥ് നടനഗ്രാമം, വട്ടിയൂർക്കാവ്, തിരുവനന്തപുരം 695 013 എന്ന വിലാസത്തിലേക്കോ, secretaryggng@gmail.com എന്ന ഇമെയിൽ വഴിയോ അപേക്ഷിക്കണം. ഫോൺ: 9562333066, 0471 2364771.