ആറ്റിങ്ങൽ: മുഖ്യമന്ത്രി പിണറായി വിജയനെയും സി.പി.എം,​എൽ.ഡി.എഫ് സർക്കാരിനെയും അട്ടിമറിക്കാൻ ശ്രമിക്കുന്ന കോൺഗ്രസ്,​യു.ഡി.എഫ്,ബി.ജെ.പി പാർട്ടികൾക്കെതിരെ സി.പി.എം ആറ്റിങ്ങൽ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള പ്രചാരണ ജാഥ ആരംഭിച്ചു.അയിലം ജംഗ്ഷനിൽ നടന്ന പരിപാടിയിൽ സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ ജാഥാ ക്യാപ്റ്റൻ ആർ.രാമുവിന് പതാക കൈമാറി ജാഥ ഉദ്ഘാടനം ചെയ്തു.ജാഥാ മാനേജർ അഡ്വ.എസ്.ലെനിൻ അദ്ധ്യക്ഷത വഹിച്ചു.ജാഥയുടെ വൈസ് ക്യാപ്റ്റൻ ആർ.സുഭാഷ്,ജാഥാ അംഗങ്ങളായ അഡ്വ.എ.ഷൈലജാബീഗം,എം.പ്രദീപ്,അഞ്ചുതെങ്ങ് സുരേന്ദ്രൻ,എം.മുരളി,വിഷ്ണു ചന്ദ്രൻ,ആർ.സരിത,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി.ജയശ്രീ,പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രബാബു,പി.മണികണ്ഠൻ,എം.ബി.ദിനേശ്,ബി.രാജീവ് തുടങ്ങിയവർ സംസാരിച്ചു.ഇന്ന് രാവിലെ 9ന് ആറ്റിങ്ങൽ കിഴക്കേ നാലുമുക്കിൽ നിന്നാരംഭിക്കുന്ന ജാഥ വൈകിട്ട് ചിറയിൻകീഴ് ബസ് സ്റ്റാന്റിൽ സമാപിക്കും.