
പാറശാല: ഭാരതീയ വിദ്യാപീഠം സെൻട്രൽ സ്‌കൂളിൽ ഗുരുപൂർണിമ ആഘോഷിച്ചു.മുഖ്യാതിഥികളായ റിട്ട.ഗവ.അദ്ധ്യാപകൻ വിജയരാജ്, അദ്ധ്യാപകനായ സയിദ് മുഹമ്മദ് ഖാൻ എന്നിവരെ ഗുരു പാദപൂജ നൽകി ആദരിച്ചു. പ്രിൻസിപ്പൽ പ്രതാപ്റാണ.കെ അതിഥികളെ പൊന്നാട അണിയിച്ചു. വൈസ് പ്രിൻസിപ്പൽ രമാദേവി.വി, മലയാളം വിഭാഗം മേധാവി സജിത.പി,അദ്ധ്യാപകരായ വിവേക് വി.എസ്, ഗുലു നായർ ബി.പി, രാധിക.ആർ, വിനിതകുമാരി വി.എസ്, രമ്യ വിജയൻ തുടങ്ങിയവർ പങ്കെടുത്തു.