
പൂവാർ: മുഖ്യമന്ത്രിക്കും ഗവൺമെന്റിനും എതിരായ യു.ഡി.എഫ് - ബി.ജെ.പി നുണപ്രചാരവേലകളെ തുറന്നുകാട്ടാൻ കോവളം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഹന പ്രചാരണ ജാഥ ആരംഭിച്ചു. മന്ത്രി പി.എ.മുഹമ്മദ് റിയാസ് ജാഥ ഉദ്ഘാടനം ചെയ്തു.സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം ഡോ.ടി.എൻ. സീമ ക്യാപ്ടനും ജില്ലാ കമ്മിറ്റിയംഗവും ഏരിയ സെക്രട്ടറിയുമായ പി.എസ്.ഹരികുമാർ മാനേജരുമായുള്ള പര്യടനമാണ് പൂവാറിൽ നിന്ന് ആരംഭിച്ചത്. സി.പി.എം ജില്ലാ കമ്മിറ്റി അംഗം പി.രാജേന്ദ്രകുമാർ,ഏരിയ കമ്മിറ്റി അംഗങ്ങളായ വണ്ടിത്തടം മധു,എ.ജെ.സുക്കാർണോ,ഇ.കെന്നഡി,എസ്.അജിത്ത്,ജി.ശാരിക,എം.വി മൻമോഹൻ,വി.അനൂപ്, എം.ശ്രീകുമാരി എന്നിവർ ഉദ്ഘാടന യോഗത്തിൽ പങ്കെടുത്തു. സി.പി.എം പൂവാർ ലോക്കൽ സെക്രട്ടറി ബി.ടി.ബോബൻ കുമാർ അദ്ധ്യക്ഷത വഹിച്ചു.കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡ് ചെയർമാൻ പുല്ലുവിള സ്റ്റാൻലി സംസാരിച്ചു.സി.പി.എം കോവളം ഏരിയ കമ്മിറ്റി അംഗം വി.എൻ വിനോദ്കുമാർ സ്വാഗതവും സംഘാടക സമിതി ചെയർമാൻ പ്രദീഷ് നന്ദിയും പറഞ്ഞു.