
തിരുവനന്തപുരം: ബഫർ സോൺ വിഷയത്തിൽ കേന്ദ്രമന്ത്രി ഭുപേന്ദർ യാദവുമായി മന്ത്രി എ.കെ.ശശീന്ദ്രൻ ഇന്ന് ചർച്ച നടത്തും. കേരളത്തിന്റെ ആശങ്ക കേന്ദ്രമന്ത്രിയെ നേരിട്ട് അറിയിക്കാൻ കേരളം സമയം ചോദിച്ചിരുന്നു. ഇന്ന് രാവിലെ 9.30 നാണ് കൂടിക്കാഴ്ച. വനം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ്‌കുമാർ സിൻഹ, ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഗംഗാസിംഗ് എന്നിവരും ചർച്ചയിൽ പങ്കെടുക്കും.