cabinet

തിരുവനന്തപുരം: സർക്കാർ സർവീസിലെ ഭിന്നശേഷി ജീവനക്കാർക്ക് സ്ഥാനക്കയറ്റത്തിൽ സംവരണം അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. സുപ്രീംകോടതി വിധി പാലിച്ചാണിത്. കേന്ദ്രസർക്കാർ നിയമനങ്ങളിൽ സ്ഥാനക്കയറ്റത്തിൽ സംവരണം അനുവദിച്ച് പുറപ്പെടുവിച്ച ഓഫീസ് മെമ്മോറാണ്ടത്തിന്റെ അടിസ്ഥാനത്തിൽ സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ സമർപ്പിച്ച കരട് ഗൈഡ് ലൈൻ അംഗീകരിക്കും.

വിവിധ വകുപ്പുകളിലെ സ്പെഷ്യൽ റൂൾസ് ഭേദഗതി വരുത്തുന്നതിനും റോസ്റ്റർ സിസ്റ്റം നിലനിർത്തുന്നതിനും ആവശ്യമായ നിർദ്ദേശങ്ങൾ ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് പുറപ്പെടുവിക്കും. നേരിട്ട് നിയമനം നടത്തുന്ന തസ്തികകളിൽ സ്ഥാനക്കയറ്റം വഴിയും നിയമനം നടത്തുന്നുണ്ടെങ്കിൽ ഭിന്നശേഷി ജീവനക്കാർക്ക് സ്ഥാനക്കയറ്റത്തിൽ സംവരണം അനുവദിക്കും.

 അ​ദ്ധ്യാ​പ​ക​ർ​ക്ക് ​സം​ര​ക്ഷ​ണാ​നു​കൂ​ല്യം

​എ​യി​ഡ​ഡ് ​സ്‌​കൂ​ളു​ക​ളി​ൽ​ 2011​-12​ ​മു​ത​ൽ​ 2014​-15​ ​വ​രെ​ ​അ​ധി​ക​ ​ത​സ്തി​ക​ക​ളി​ൽ​ ​നി​യ​മി​ക്ക​പ്പെ​ട്ട് ​അം​ഗീ​കാ​രം​ ​ല​ഭി​ച്ച​ ​അ​ദ്ധ്യാ​പ​ക​ർ​ക്കും​ ​അ​ന​ദ്ധ്യാ​പ​ക​ർ​ക്കും​ ​വ്യ​വ​സ്ഥ​ളോ​ടെ​ ​സം​ര​ക്ഷ​ണാ​നു​കൂ​ല്യം​ ​ന​ൽ​കാ​ൻ​ ​മ​ന്ത്രി​സ​ഭാ​ ​യോ​ഗം​ ​തീ​രു​മാ​നി​ച്ചു.
ഇ​ന്ത്യ​ൻ​ ​സൈ​ന്യ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യ​ ​ജി.​ആ​ർ.​ഇ.​എ​ഫ്,​ ​ബി.​ആ​ർ.​ഒ​ ​എ​ന്നി​വ​യി​ൽ​ ​നി​ന്നു​ ​വി​ര​മി​ച്ച​വ​ർ,​അ​വ​രു​ടെ​ ​ഭാ​ര്യ,​വി​ധ​വ​ ​എ​ന്നി​വ​രെ​ ​യ​ഥാ​ർ​ത്ഥ​ ​താ​മ​സ​ത്തി​ന് ​ഉ​പ​യോ​ഗി​ക്കു​ന്ന​ ​കെ​ട്ടി​ട​ങ്ങ​ളി​ലെ​ ​വ​സ്തു​നി​കു​തി​ ​അ​ട​യ്ക്കു​ന്ന​തി​ൽ​ ​നി​ന്ന് ​ഒ​ഴി​വാ​ക്കി​ ​ഉ​ത്ത​ര​വി​റ​ക്കും.​ 313​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​സ്‌​കൂ​ളു​ക​ളി​ൽ​ ​പ്രാ​ഥ​മി​ക​ ​ജ​ല​പ​രി​ശോ​ധ​നാ​ ​ലാ​ബു​ക​ൾ​ ​സ്ഥാ​പി​ക്കാ​ൻ​ ​അം​ഗീ​ക​രാം​ ​ന​ൽ​കി.

 ന​ഴ്സിം​ഗ് ​കോ​ളേ​ജു​ക​ൾ​ക്ക് ​ഭ​ര​ണാ​നു​മ​തി

കൊ​ല്ലം,​ ​മ​ഞ്ചേ​രി​ ​സ​ർ​ക്കാ​ർ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജു​ക​ളോ​ട​നു​ബ​ന്ധി​ച്ച് ​ന​ഴ്സിം​ഗ് ​കോ​ളേ​ജ് ​ആം​രം​ഭി​ക്കു​ന്ന​തി​ന് ​ഭ​ര​ണാ​നു​മ​തി​ ​ന​ൽ​കാ​ൻ​ ​മ​ന്ത്രി​സ​ഭാ​ ​യോ​ഗം​ ​തീ​രു​മാ​നി​ച്ചു.​ 2022​-23​ ​അ​ദ്ധ്യ​യ​ന​ ​വ​ർ​ഷം​ ​ക്ലാ​സു​ക​ൾ​ ​ആ​രം​ഭി​ക്കു​ന്ന​തി​ന് 14​ ​അ​ദ്ധ്യാ​പ​ക​ ​ത​സ്തി​ക​ക​ളും​ 22​ ​അ​ന​ദ്ധ്യാ​പ​ക​ ​ത​സ്തി​ക​ക​ളും​ ​സൃ​ഷ്ടി​ക്കും.

 പ്രി​ൻ​സി​പ്പ​ൽ​ ​നി​യ​മ​നം: ഡെ​പ്യൂ​ട്ടേ​ഷ​നും പ​രി​ഗ​ണി​ക്കും

ഗ​വ.​ആ​ർ​ട്സ് ​ആ​ൻ​ഡ് ​സ​യ​ൻ​സ് ​കോ​ളേ​ജു​ക​ളി​ലെ​ ​പ്രി​ൻ​സി​പ്പ​ൽ​ ​നി​യ​മ​ന​ത്തി​നു​ള്ള​ ​യോ​ഗ്യ​ത​യി​ൽ​ ​ഇ​ള​വു​ ​ന​ൽ​കി​ ​സ​ർ​ക്കാ​ർ.​ ​കോ​ളേ​ജു​ക​ളി​ൽ​ ​നി​ന്ന് ​മാ​റി​ ​മ​റ്റി​ട​ങ്ങ​ളി​ൽ​ ​ഡെ​പ്യൂ​ട്ടേ​ഷ​നി​ൽ​ ​ജോ​ലി​ ​ചെ​യ്യു​ന്ന​വ​രു​ടെ​ ​സേ​വ​ന​ ​കാ​ല​യ​ള​വ് ​അ​ദ്ധ്യാ​പ​ന​ ​പ​രി​ച​യ​മാ​യി​ ​ക​ണ​ക്കാ​ക്കും.
നാ​ലു​ ​വ​ർ​ഷ​ത്തി​ലേ​റെ​യാ​യി​ ​അ​റു​പ​ത് ​ഗ​വ.​ആ​ർ​ട്സ് ​ആ​ൻ​ഡ് ​സ​യ​ൻ​സ് ​കോ​ളേ​ജു​ക​ളി​ലെ​ ​പ്രി​ൻ​സി​പ്പ​ൽ​ ​പ​ദ​വി​ ​ഒ​ഴി​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്.​ 15​ ​വ​ർ​ഷം​ ​സ​ർ​വീ​സും​ ​ഗ​വേ​ഷ​ണ​ ​ബി​രു​ദ​വും​ ​യു.​ജി.​സി​ ​അം​ഗീ​കൃ​ത​ ​ജേ​ർ​ണ​ലു​ക​ളി​ൽ​ ​ചു​രു​ങ്ങി​യ​ത് 10​ ​പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളു​മെ​ന്ന​ ​യു.​ജി.​സി​ ​യോ​ഗ്യ​ത​ ​നേ​ര​ത്തേ​ ​സം​സ്ഥാ​നം​ ​അം​ഗീ​ക​രി​ച്ചി​രു​ന്ന​താ​ണ്.​ ​അ​ധ്യാ​പ​ന,​ ​ഗ​വേ​ഷ​ണ​ ​മേ​ഖ​ല​ക​ൾ​ക്ക് ​പു​റ​ത്ത് ​ഡെ​പ്യൂ​ട്ടേ​ഷ​ൻ​ ​വ്യ​വ​സ്ഥ​യി​ൽ​ ​ജോ​ലി​ ​ചെ​യ്ത​ ​കാ​ല​യ​ള​വ് ​പ്രി​ൻ​സി​പ്പ​ൽ​ ​നി​യ​മ​ന​ത്തി​ന് ​ഇ​തു​വ​രെ​ ​പ​രി​ഗ​ണി​ച്ചി​രു​ന്നി​ല്ല.​ ​സീ​നി​യോ​രി​റ്റി​ ​മാ​ന​ദ​ണ്ഡ​മാ​ക്കി​ ​നി​യ​മ​ന​ത്തി​ന് ​സ​ർ​ക്കാ​ർ​ ​ശ്ര​മി​ച്ചെ​ങ്കി​ലും​ ​അ​ഡ്‌​മി​നി​സ്ട്രേ​റ്റീ​വ് ​ട്രൈ​ബ്യൂ​ണ​ൽ​ ​ത​ട​ഞ്ഞ​തോ​ടെ​യാ​ണ്,​ ​യു.​ജി.​സി​ ​റ​ഗു​ലേ​ഷ​ൻ​ ​അം​ഗീ​ക​രി​ച്ച​ത്.​ ​യു.​ജി.​സി​ ​ച​ട്ടം​ ​പാ​ലി​ക്കു​മെ​ന്ന് ​സു​പ്രീം​കോ​ട​തി​യി​ൽ​ ​സ​ർ​ക്കാ​ർ​ ​സ​ത്യ​വാ​ങ്മൂ​ലം​ ​ന​ൽ​കി​യി​ട്ടു​മു​ണ്ട്.