
തിരുവനന്തപുരം: കേരളകൗമുദിയുടെ 1198ലെ വലിയ പഞ്ചാംഗം ആറ്റുകാൽ ദേവീക്ഷേത്രത്തിൽ കേരളകൗമുദി ജോയിന്റ് മാനേജിംഗ് ഡയറക്ടർ ദർശൻ രവി, ക്ഷേത്ര ട്രസ്റ്റ് ചെയർപേഴ്സൺ ഗീതാകുമാരിക്കു നൽകി പ്രകാശനം ചെയ്തു. ട്രസ്റ്റ് സെക്രട്ടറി കെ. ശിശുപാലൻ നായർ, കേരളകൗമുദി സ്‌പെഷ്യൽ പ്രോജക്ട്സ് എഡിറ്റർ മഞ്ചു വെള്ളായണി, ജനറൽ മാനേജർ (സെയിൽസ്) ഡി. ശ്രീസാഗർ, ശ്രീകാര്യക്കാർ എസ്. ഉദയകുമാർ, അസിസ്റ്റൻഡ് ശ്രീകാര്യക്കാർ കെ. സതീഷ് കുമാർ, പരസ്യവിഭാഗം അസിസ്റ്റൻഡ് മാനേജർ എം.എസ്. രതീഷ്, ക്ഷേത്ര സെക്യൂരിറ്റി ഓഫീസർ ടി.എസ്. റെജികുമാർ, അസിസ്റ്റൻഡ് സെക്യൂരിറ്റി ഓഫീസർ ശിവപ്രസാദ് എസ്.എസ്, ഹരി എന്നിവർ പങ്കെടുത്തു.
പ്രശസ്ത ജ്യോതിർഗണിത പണ്ഡിതൻ കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട് ഗണിച്ച പഞ്ചാംഗത്തിൽ ഒരു വർഷത്തെ സമ്പൂർണ നക്ഷത്രഫലം, മുഹൂർത്തങ്ങൾ, നല്ല ദിവസങ്ങൾ, ഹസ്‌തരേഖ, രുദ്രാക്ഷധാരണം, മൂകാംബിക, ഗുരുവായൂർ, ശബരിമല എന്നിവയടക്കം പ്രധാന ദേവാലയങ്ങളിലെ ഉത്സവങ്ങൾ, പൂജാക്രമങ്ങൾ എന്നിവയുമുണ്ട്. തിരുവല്ലം പരശുരാമ സ്വാമി ക്ഷേത്ര പൂജാരി നാരായണ ശർമ്മ തയ്യാറാക്കിയ പിതൃബലി തർപ്പണം മന്ത്രങ്ങളും ചടങ്ങുകളും പഞ്ചാംഗത്തിലുണ്ട്.