തിരുവനന്തപുരം: തൃപ്പൂണിത്തുറ, കൊച്ചി നഗരങ്ങളെ ബന്ധിപ്പിക്കുന്ന തൃപ്പൂണിത്തുറ ഇരുമ്പുപാലത്തിന് പകരം പുതിയ പാലം നിർമ്മിക്കാൻ സർക്കാർ അനുമതി നൽകിയതായി മന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ പറഞ്ഞു. 30കോടിയുടെ എസ്റ്റിമേറ്രിനാണ് അനുമതി നൽകിയതെന്നും അദ്ദേഹം കെ. ബാബുവിന്റെ സബ്മിഷന് മറുപടി നൽകി.