വിതുര:തൊളിക്കോട് ജനതാലൈബ്രറി ആൻഡ് റീഡിംഗ്രൂമിന്റെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് 4ന് ജാഗ്രതാസദസും,വിദ്യാഭ്യാസപുരസ്‌കാര വിതരണവും നടക്കും.ജില്ലാപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റിഅദ്ധ്യക്ഷ എസ്.സുനിത ഉദ്ഘാടനം ചെയ്യും,ജനതാലൈബ്രറി പ്രസിഡന്റ് തൊളിക്കോട്ഷംനാദ് അദ്ധ്യക്ഷത വഹിക്കും.തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് വി.ജെ.സരേഷ് എസ്.എസ്.എൽ.സി പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം നേടിയവരെ അനമോദിക്കും.താലൂക്ക് ലൈബ്രറികൗൺസിൽസെക്രട്ടറി എൻ.ഗോപാലകൃഷ്ണൻ,വെള്ളനാട് ബ്ലോക്ക് പഞ്ചായത്തംഗം എസ്.എസ്.ഫർസാന,തൊളിക്കോട് ടൗൺവാർഡ്‌മെമ്പർ ഷെമിഷംനാദ്,മേഖലാകൺവീനർ രാഹുൽസരേന്ദ്രൻ,ഡോ.സജീർ,ടി.എം.അൻവർ,എ.ബി.എം മുബാറക്ക്,എം.സിസരേന്ദ്രൻ,തൊളിക്കോട് സിയാദ്, തൊളിക്കോട്ഷാൻ,കെ.എൻ.അൻസർ,ജോൺസാമുവൽ,ഗ്രന്ഥശാലസെക്രട്ടറി തൊളിക്കോട് മുഹമ്മദ്രഫീഖ് എന്നിവർ പങ്കെടുക്കും.